ദാമ്പത്യ ജീവിതം പരാജയം,വിവാഹ മോചനം നേടി- വിജയ് യേശുദാസ്

ദാമ്പത്യ ജീവിതത്തിലെ പരാജയത്തിന്റെ കാരണം തുറന്നു പറഞ്ഞ് വിജയ് യേശുദാസ്. ആദ്യമായാണ് ദർശനയുമായുള്ള വിവാഹ മോചനം വേർപെടുത്തിയതിന്റെ കാരണം വിജയ് വെളിപ്പെടുത്തുന്നത്. ഫളവേഴ്സ് ഒരു കോടിയിലെത്തിയപ്പോഴാണ് ദാമ്പത്യ പരാജയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വാക്കുകളിങ്ങനെ,

വിവാഹജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയിൽ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തിൽ അച്ഛൻ, അമ്മ എന്ന നിലയിൽ ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകൾ നിർവ്വഹിക്കുക. മക്കളും ഈ കാര്യത്തിൽ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാൽ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.’ പക്ഷെ, കുടുംബാംഗങ്ങൾ അതിനെ വളരെ സെൻസിറ്റീവായാണ് കാണുന്നത്. പിന്തുണ കിട്ടാറുമില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെ വളരെ ഹിഡണായി മുന്നോട്ടു പോവുകയാണ് ഇക്കാര്യം.

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവൻ യേശുദാസിന്റെ മകനായ വിജയ് യേശുദാസ് അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങൾ വിജയ് യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമാഴ്, ഹിന്ദി, കന്നഡ, തുളു, തെലുഗ് ഭാഷകളിലും വിജയ് നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഗായകനെ തേടിയെത്തിയിട്ടുണ്ട്.

2002-ൽ ഒരു പ്രണയദിനത്തിൽ ഷാർജയിൽ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്‌യും ദർശനയും കണ്ടുമുട്ടിയത്. അച്ഛൻ യേശുദാസിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു ദർശനയുടെ അമ്മയും അച്ഛനുമെല്ലാം. അതിനാൽ കുടുംബപരമായി നേരത്തെ തന്നെ അറിയാമായിരുന്നു. പിന്നീടൊരിക്കൽ ചെന്നൈയിലെ യേശുദാസിന്റെ വീട്ടിൽ വെച്ചാണ് സൗഹൃത്തിലായത്. ഇരുവർക്കുമിടയിൽ അന്ന് രൂപപ്പെട്ട സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോഴും എതിർപ്പില്ലായിരുന്നു. ദർശനയുടെ പഠനത്തിനു ശേഷം വിവാഹം നടത്തിയാൽ മതിയെന്ന ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെ 2007 ജനുവരി 21-ന് ആയിരുന്നു വിവാഹം