മല്ലു റാപ്പർ ഫെജോ വിവാഹിതനായി

മലയാളി റാപ്പർ ഫെജോ വിവാഹിതനായി. എറണാകുളം വൈറ്റില സ്വദേശി ജോഫിയാണ് വധു. വിവാഹ ചിത്രം പങ്കുവച്ച് ഫെജോ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

2009ൽ ആയിരുന്നു മലയാളം വാക്കുകൾ പ്രാസമൊപ്പിച്ച് തന്റെ ആദ്യ റാപ്പ് സോങ് പുരത്തിറക്കുന്നത്. തുടക്കകാലത്ത് ഏറെ വിമർശനങ്ങൾ നേരിട്ടു. അതിരൻ, ആറാട്ട്, നാരദൻ, മറഡോണ തുടങ്ങിയ ചിത്രങ്ങളിൽ ഫെജോയുടെ റാപ്പ് സോങ്ങുകൾ ഉണ്ട്.

2018ൽ പുറത്തിറങ്ങിയ ടോവിനോ ചിത്രം മറഡോണയിലെ അപരാത പങ്കാ എന്ന റാപ്പ് പാട്ട് ചെയ്താണ് സിനിമയിലേക്ക് ഫെജോ എത്തുന്നത്. ആ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. യൂട്യൂബിൽ തരംഗമായി മാറിയിരുന്നു. തന്റെ യൂട്യബ്യൂബ് ചാനലിലൂടെ തുടങ്ങി ഫെജോ ഇപ്പോൾ സിനിമ രംഗത്ത് സജീവമാണ്. ഫെബിൽ ജോസഫ് എന്ന എന്നാണ് ഫെജോയുടെ യഥാർത്ഥ പേര്. അതിന്റെ ചുരുക്കമാണ് ഫെജോ.എഞ്ചിനീയറിംഗ് പഠന ശേഷമാണ് റാപ്പറായി ഫെജോ മാറിയത്