കഴക്കൂട്ടത്ത് ബാർ ഹോട്ടലിൽ യുവാവ് മരിച്ച നിലയിൽ, മുറിയെടുത്തത് ടെക്‌നോപാർക്ക് ജീവനക്കാരനെന്ന പേരിൽ

തിരുവനന്തപുരം : കഴക്കൂട്ടത്തെ ബാർ ഹോട്ടലിലെ മുറിയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ. ടെക്നോപാർക്ക് ജീവനക്കാരൻ എന്ന പേരിൽ മുറിയെടുത്ത എറണാകുളം സ്വദേശി ആൽവിൻ ആന്റണി (29) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല.

അതേസമയം, കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് മരണം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്കിന് തീ പിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

മരിച്ചവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയം.അപകട സ്ഥലത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.