യുവാവ് പ്രാർത്ഥനാലയത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാട്ടാക്കട : കല്ലാമം ഷാലോo ചർച്ച് പ്രയർ ഹാളിനുള്ളിലാണ് മരിച്ച നിലയിൽ കണ്ത്. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ 35 വയസ്സുള്ള ശ്യാം കൃഷ്ണയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ലേബർ ഓഫീസിൽ ജോലി ഉള്ള ആളാണ് ഇയാൾ എന്നാണ് പുറത്തു വരുന്ന വിവരം.

മദ്യപാനം നിർത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് ചർച്ചിൽ ശ്യാം കൃഷ്ണയെ അമ്മയും സഹോദരിയും ഇയാളുടെ ഒരു സുഹൃത്ത് മായി ചേർന്ന് പ്രാർത്ഥനയ്ക്കായി കൊണ്ടുവന്നത്. ഇന്നലെ രാത്രിയോടെ ശ്യാം കൃഷ്ണയെ കാണാതാവുകയായിരുന്നു.

തുടർന്ന് അന്വേക്ഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ 7 മണിയോടെയാണ് ഇയാൾ പ്രാർത്ഥന ഹാളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. കാട്ടാക്കട പോലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നു.