ഇഡിയുടെ മെല്ലെപ്പോക്ക് കെജ്രിവാളിനെ അകറ്റിനിർത്താനെന്ന് മനു അഭിഷേഖ് സിങ്‌വി

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാദത്തില്‍ ഇഡിക്കെതിരെ വിമര്‍ശനവുമായി മനു അഭിഷേഖ് സിങ്വി. കെജ്രിവാളിന്റെ റിമാന്‍ഡ് കാലാവധി വ്യാഴാഴ്ച അവസാനിക്കും.

കെജ്രിവാളിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സിങ്വി ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കെജ്രിവാളിനെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. കേസില്‍ കുടുക്കാന്‍ പാളയത്തിലുള്ളവര്‍ തന്നെ ഒറ്റുകാരാക്കിയെന്ന് സിങ്വി ചൂണ്ടിക്കാട്ടി.

ഇത് ജനാധിപത്യം കൂടി ഉള്‍പ്പെട്ട കേസാണ്. നിയമ വിരുദ്ധമായ കേസാണെങ്കില്‍ ഒരു ദിവസം പോലും തടവില്‍ കഴിയുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ല. കൂടുതല്‍ സമയം നീട്ടി ചോദിച്ചതോടെ ഇഡി ഗൂഡോദ്ദേശ്യം വെളിപ്പെടുത്തുകയാണെന്നും സിങ്‌വി പറഞ്ഞു.