എനിക്ക് എല്ലായ്പ്പോഴും ഇവർ വലിയ ആശ്വാസമാണ് പകരുന്നത്, കുടുംബവിളക്കിലെ സുമിത്ര

തന്മാത്ര എന്ന സിനിമയിലൂടെ മോഹൻലാലിൻറെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. പിന്നീട് നീണ്ട ഇടവേള എടുത്ത് മീരാ വാസുദേവ് എന്ന നടി മലയാളത്തിൽ നിന്നും അപ്രത്യക്ഷയായി. മറ്റു ഭാഷയിൽ നിന്നെത്തുന്ന നടിമാരെ പൂർണ്ണമായും ഉൾക്കൊള്ളുന്ന രീതിയാണ് മലയാളികൾ എന്നും സ്വീകരിച്ചിട്ടുള്ളത്. താരം ഇപ്പോൾ മിനി സ്‌ക്രീനിന്റെയും സ്വന്തം താരമാണ്.

പിന്നീട് കുറേ വർഷങ്ങൾ മീരയെ പറ്റി ആർക്കും ഒരു അറിവില്ലായിരുന്നു. ദാമ്പത്യജീവിതത്തിലെ തകർച്ചയും മീരയുടെ അഭിനയജീവിതത്തിന് ഒരുപരിധിവരെ തിരിച്ചടിയായി. എന്നാൽ കുടുംബ വിളക്കിലെ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മീര വീണ്ടും തിരിച്ചു വരവ് അറിയിച്ചു. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. സീരിയലിൽ മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ മീര പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

എൻറെ കുടുംബ വിളക്ക് ടീമിനൊപ്പം. ആ മനോഹരമായ ജോലിക്ക് ഇടയിലെ ചില ചിത്രങ്ങൾ ആണ് ഇത്. ഇവരെല്ലാം വളരെ അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വങ്ങളാണ്. എനിക്ക് എല്ലായ്പ്പോഴും ഇവർ വലിയ ആശ്വാസമാണ് പകരുന്നത് ഇതായിരുന്നു ചിത്രങ്ങൾക്ക് താരം നൽകിയ ക്യാപ്ഷൻ. പരമ്പരയിലെ സഹതാരങ്ങൾ ആയിട്ടുള്ള ശ്രീലക്ഷ്മി ശ്രീകുമാർ, അശ്വതി, കൃഷ്ണകുമാർ, സുമേഷ്, നൂബിൻ ജോണി, രേഷ്മ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.