യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മീശ വിനീതിനെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം. വധശ്രമക്കേസില്‍ പോലീസ് പിടിയിലായ മീശ വീനീത് എന്ന് അറിയപ്പെടുന്ന കിളിമാനൂര്‍ സ്വദേശി വിനീതിനെ റിമാന്‍ഡ് ചെയ്തു. കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് പിടികൂടിയത്. മടവൂര്‍ സ്വദേശി സമീര്‍ ഖാനെ ആക്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.

അതേസമയം പ്രതിക്കൊപ്പം ഉണ്ടായിരുന്ന അഞ്ച് ഒളിവിലാണെന്നാണ് വിവരം. ഒക്ടോബര്‍ എ16നാണ് സംഭവം നടക്കുന്നത്. സമീര്‍ ഖാനെ കമ്പി വടികൊണ്ട് തലയ്ക്ക് അടിക്കുകായിരുന്നു. സമീര്‍ ഖാന്റെ ഫോണില്‍ സുഹൃത്തായ ജിത്തു വിനീതിനെ ചീത്ത വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.

ഗുരുരതരമായി പരിക്കേറ്റ സമീര്‍ ചികിത്സയിലാണ്. ഒളിവിലായിരുന്ന വിനീത് ശനിയാഴ്ചയാണ് പോലീസ് പിടിയിലായത്. മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ പോലീസ് പിടിയിലായിരുന്നു.