സംസ്ഥാനത്തെ ആശുപത്രികളില്‍ തുരുമ്പെടുത്ത് കിടക്കുന്ന വാഹനങ്ങള്‍ കണ്ടം ചെയ്ത് ഒഴിവാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ഷങ്ങളായി തുരുമ്പ് എടുത്ത് ദ്രവിച്ചി കിടക്കുന്ന വാഹനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ മാറ്റണമെന്ന് ആരോഗ്യമന്ത്രി. ഇതില്‍ പല വാഹനങ്ങളും വര്‍ഷങ്ങലായി തുരുമ്പെടുത്ത് കിടക്കുന്നതാണ്.

ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഇഴ ജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാകുന്നുവെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങള്‍ രണ്ട് മാസത്തിനകം ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.