മേഘ്നയുടെയും ചിരുവിന്‍റെയും മകന്‍ ചിന്തു, പേരിന്റെ രഹസ്യം വെളിപ്പെടുത്തി മുത്തച്ഛൻ

കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ മരണത്തില്‍ നിന്ന് സിനിമാ ലോകവും ചിരജ്ഞീവിയുടെ കുടുംബവും മുക്തിനേടിയിട്ടില്ല. എങ്കിലും കുഞ്ഞതിഥിയുടെ വരവോടെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി തിരികെയെത്തി തുടങ്ങി. ഇക്കഴിഞ്ഞ 22നാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. ചിരഞ്ജീവിക്കും മേഘ്നയ്ക്കുമായി പിറന്ന ആണ്‍കുഞ്ഞിന്‍റെ ചിത്രങ്ങളും ഇതു സംബന്ധിച്ച വാര്‍ത്തകളുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചിരുന്നു.

കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥി തങ്ങളെ എത്രത്തോളം കുടുംബാം​ഗങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് പറയുകയാണ് കുഞ്ഞിന്‍റെ മുത്തച്ഛനും മേഘ്നയുടെ അച്ഛനുമായ സുന്ദര്‍ രാജ്. കുട്ടിയെയും മേഘ്നയെയും കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് മേഘ്നയുടെ വീട്ടിലേക്ക് മാറ്റിയത്. കുഞ്ഞിന് ഇട്ടിരിക്കുന്ന ചെല്ലപ്പേരിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരോട് സുന്ദര്‍രാജ് പറഞ്ഞു.

“ചിന്തു എന്നാണ് ഞാനവനെ വിളിക്കുന്നതെന്നാണ് സുന്ദർരാജ് പറഞ്ഞത്. ചിരുവിന്‍റെ മകന്‍ ചിന്തു. ഞങ്ങളുടെ ചിന്തകളെ, ദു:ഖങ്ങളെ ഒക്കെ മാറ്റാനായി എത്തിയിരിക്കുന്നവനാണ് അവന്‍. അതിനാലാണ് ചിന്തു എന്ന് വിളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഓരോ തവണയും അവനെ നോക്കുമ്പോള്‍ ചിരുവിന്‍റെ സാന്നിധ്യമാണ് അനുഭവപ്പെടുന്നതെന്നും ചെറുമകന്‍റെ പേരിടല്‍ ചടങ്ങ് ആഘോഷമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുന്ദര്‍രാജ് പറഞ്ഞു. കഠിനമായ അനുഭവങ്ങളിലും വീഴാതെ നിന്ന മകള്‍ മേഘ്നയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും സുന്ദര്‍രാജ് പറയുന്നു.