ധ്രുവ് ഒരുക്കിയ സര്‍പ്രൈസില്‍ കണ്ണു നിറഞ്ഞ് മേഘ്‌ന

മേഘ്‌നയും കുടുംബവും ജൂനിയര്‍ ചീരുവിനെ വരവേല്‍ക്കാന്‍ ഉള്ള ഒരുക്കത്തിലാണ്.അടുത്തിടെയാണ് മേഘ്‌നയുടെ ബേബി ഷവര്‍ കുടുംബം ആഘോഷമാക്കിയത്.അന്തരിച്ച കന്നട നടനും മേഘ്‌നയുടെ ഭര്‍ത്താവുമായിരുന്ന ചിരഞ്ജീവി സര്‍ജയുടെ അനുജന്‍ ധ്രുവ് സര്‍ജ ആയിരുന്നു ഈ ആഘോഷ ചടങ്ങിന് നേതൃത്വം വഹിച്ചത്.മേഘ്‌നയുടെയും ചീരുവിന്റെയും വിവാഹ റിസപ്ഷനെ പുനരാവിഷ്‌കരിക്കുന്ന രീതിയില്‍ ആയിരുന്നു ധ്രുവ് വേദി ഒരുക്കിയിരുന്നത്.ഇപ്പോള്‍ ബേബി ഷവര്‍ ആഘോഷ ചടങ്ങുകളുടെ ഔദ്യോഗിക വീഡിയോ ധ്രുവ് തന്നെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.വീഡിയോയില്‍ ധ്രുവിന്റെ കൈ പിടിച്ചു കൊണ്ട് വേദിയിലേക്ക് എത്തുന്ന മേഘ്‌നയെ വ്യക്തമായി കാണാം.വേദിയില്‍ ഒരുക്കിയിരുന്നു ചീരുവിന്റെ ചിത്രം കണ്ട് വികാരാധീനയായ കണ്ണു നിറയുന്ന മേഘ്‌നയെ ധ്രുവ് ചേര്‍ത്ത് പിടിക്കുന്നതും കാണാം

ഈ സമയവും കടന്നുപോകുമെന്നും മേഘ്‌നയ്ക്കു വേണ്ടി എപ്പോഴും തങ്ങള്‍ ഒന്നായിരിക്കുമെന്നും കുടുംബാംഗങ്ങളിലൊരാളായ അര്‍ജുന്‍ വേദിയിെലത്തി പറഞ്ഞു.നെഗറ്റിവിറ്റിയെ പോസിറ്റിവ് കാര്യങ്ങളിലേയ്ക്ക് മാറ്റുക എന്നതാണ് ഇതുപോലുള്ള ചടങ്ങുകള്‍ കൊണ്ട് ഉദേശിക്കുന്നതെന്നും ജൂനിയര്‍ ചിരുവിനെ വരവേല്‍ക്കാന്‍ കുടുംബം കാത്തിരിക്കുകയാണെന്നും അര്‍ജുന്‍ പറയുന്നു.നേരത്തെ തന്നെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു.ചീരുവിന്റെ ചിത്രത്തിനൊപ്പം വയറില്‍ കൈ വെച്ച് ഇരിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്.കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം.കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്ന സന്തോഷത്തിലിരിക്കെ ആയിരുന്നു ഹൃദയാഘാതം മൂലം ചിരഞ്ജീവി മരിച്ചത്ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയായിരുന്നു മേഘ്‌ന ഗര്‍ഭിണി ആണെന്നുള്ള വിവരം പുറത്ത് എത്തിയത്.ഇതോടെ അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ചീരു.നേരത്തെ ലോക്ക്ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ചിരഞ്ജീവി പങ്കുവെച്ചിരുന്നു.ലോക്ഡൗണ്‍ കാലത്ത് താന്‍ മേഘ്‌നയുമായി കൂടുതല്‍ പ്രണയത്തിലായെന്നു ചിരഞ്ജീവി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.ചീരു മരിക്കുമ്പോള്‍ മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.കന്നഡത്തില്‍ അട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്‌നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു.ഈ ചിത്രത്തിന് പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു