കുഞ്ഞ് ജനിച്ചിട്ട് മൂന്ന് മാസം, ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഫാമിലി ചിത്രവുമായി മേഘ്‌ന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. കന്നടയുടെ മരുമകളാണ് താരം. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയായിരുന്നു നടിയുടെ ഭര്‍ത്താവ്. ഹൃദയാഘാതത്തെ തുടര്‍ന്ന് പോയ വര്‍ഷം ജൂണ്‍ ഏഴിന് ചിരഞ്ജീവി മരണപ്പെടുകയായിരുന്നു. ഈ സമയം മേഘ്‌ന ഗര്‍ഭിണി ആയിരുന്നു. പിന്നീട് പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ വേദന കടിച്ചമര്‍ത്തി മകന് മേഘ്‌ന ജന്മം നല്‍കി. ഇപ്പോള്‍ മകനൊപ്പം സന്തുഷ്ടമായി കഴിയുകയാണ് താരം. രണ്ടാം വാവിഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ആദ്യ കണ്‍മണിയെ കാത്തിരിക്കെ ആയിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം.

പ്രിയതമന്റെ വേര്‍പാട് മേഘ്‌നയില്‍ ഉണ്ടാക്കിയത് വലിയ ആഘാതമായിരുന്നു. ആ സമയം ഗര്‍ഭിണി കൂടി ആയിരുന്ന താരം സാധാരണ നിലയിലേക്ക് തിരിച്ച് വരണമേ എന്നായിരുന്നു ഏവരുടെയും പ്രാര്‍ത്ഥന. മാത്രമല്ല ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞ് ജനിക്കുന്നതിന് വേണ്ടിയും ഏവരും കാത്തിരുന്നു. ഒടുവില്‍ ഒക്ടോബര്‍ 22ന് മേഘ്‌ന ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. ചിരഞ്ജീവിയുടെ പുനര്‍ജന്മമാണ് മകനെന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോള്‍ ചിന്റു എന്ന വിളി പേരില്‍ അറിയപ്പെടുന്ന ജൂനിയര്‍ ചീരു ജനിച്ചിട്ട് മൂന്ന് മാസം പൂര്‍ത്തിയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ഈ സന്തോഷം പങ്കുവെച്ച് കുടുംബസമേതമുള്ള ചിത്രം മേഘ്‌ന പങ്കുവെച്ചു. ‘ഞങ്ങളുടെ കുഞ്ഞു ചീരുവിന്റെ മൂന്നാം മാസമാണിത്. ഞങ്ങള്‍ അവനെ ഒരുപാട് സ്‌നേഹിക്കുന്നു. അദ്ദേഹത്തെ വീണ്ടും കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. സമയം എത്ര വേഗമാണ് കടന്ന് പോകുന്നത്. ഈ സന്തോഷം ലോകത്തേക്ക് കടന്ന് വന്നിട്ട് മൂന്ന് മാസമായി. ജൂനിയര്‍ ചീരു നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്നും മേഘ്‌ന ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.