ജൂഹിയെ സംബന്ധിച്ച് സന്തോഷമെന്നാല്‍ ഇതാണ്, വൈറലായി പുതിയ ചിത്രം

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജൂഹി റുസ്തദി. ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വന്‍ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്. പാറമട വീട്ടിലെ അഞ്ച് മക്കളില്‍ മൂത്ത പെണ്‍കുട്ടിയായ ലച്ചുവിനെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ഉപ്പുംമുളകും വിജയകരമായി മുന്നേറുന്നതിനിടെ താരം പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ലച്ചുവിന്റെ വിവാഹശേഷമുള്ള എപ്പിസോഡില്‍ താരത്തെ കണ്ടിരുന്നു. എന്നാല്‍ പിന്നീട് അപ്രത്യക്ഷയായി.

ലച്ചുവിനെ കാണാതായതോടെ ആരാധകര്‍ കാര്യം തിരക്കി. എന്നാല്‍ ലച്ചുവിന്റേതാണ് വിവാഹം എന്നും താന്‍ ഇനിയും തുടരുമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വിശദീകരിച്ച ലച്ചു രംഗത്ത് എത്തുകയും ചെയ്തു. ലച്ചുവായി ഉപ്പും മുളകില്‍ ഇനി താന്‍ ഇല്ലെന്ന് ജൂഹി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതോടെ ആരാധകരും നിരാശയിലായി.

അഭിനയം തുടരുന്നതില്‍ കുടുംബത്തിലുള്ളവര്‍ക്ക് വിയോജിപ്പുകളുണ്ടെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നുമായിരുന്നു ജൂഹി പിന്മാറ്റത്തെ കുറിച്ച് പറഞ്ഞത്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും താരം ബ്രേക്കെടുത്തിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ജൂഹി മടങ്ങി എത്തിയത്. ജൂഹി പങ്കുവെച്ച വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോള്‍ ചിരിച്ച മുഖത്തോടെ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ജൂഹി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. സന്തോഷമെന്നാല്‍ എല്ലാ കാര്യങ്ങളും പെര്‍ഫെക്റ്റാണെന്നില്ല. കുറവുകളിക്ക് നോക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നിടത്താണ് സന്തോഷമെന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിട്ടുള്ളത്. ചിരിച്ച മുഖത്തോടെയുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.