യുക്രെയ്നിലെ ഷോപ്പിങ് മാളിൽ റഷ്യൻ മിസൈലാക്രമണം

യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളിൽ റഷ്യ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. കിഴക്കൻ യുക്രെയ്നിലെ റഷ്യയുടെ സൈനിക മുന്നേറ്റം തുടരുന്നു. ലുഹാൻസ്ക് പ്രവിശ്യയിലെ അവസാന നഗരമായ ലിസിഷാൻസ്കും റഷ്യ പിടിച്ചു.

പടിഞ്ഞാറൻ മേഖലയിലെ സ്ളോവ്യാൻസ്ക് നഗരം ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടങ്ങി. മിസൈൽ പതിക്കുമ്പോൾ ആയിരത്തിലേറെപ്പേർ മാളിനകത്തുണ്ടായിരുന്നു. 2 പേർ മരിച്ചതായും 20 പേർക്കു പരുക്കേറ്റതായും യുക്രെയ്ൻ അറിയിച്ചു.