ജിപിയുടെ വിവാഹം എന്റെ ജന്മദിനത്തിൽ, വരും വർഷങ്ങളിൽ നമുക്ക് ഒന്നിച്ച് ആഘോഷിക്കാം- മിയ

ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണ് നടി മിയയും നടനും അവതാരകനുമായ ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും. മിയയുടെ ആദ്യചിത്രത്തിൽ ജിപി ആയിരുന്നു നായകൻ.​ അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും ഇരുവരും കാത്തുസൂക്ഷിക്കുന്നു. ജീപിയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ പേര് ചേര്‍ക്കപ്പെട്ട നടിമാരില്‍ ഏറ്റവും മുന്നിലാണ് മിയയുടെ സ്ഥാനം. ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് മിയയും ജിപിയും എത്ര പറഞ്ഞിട്ടും ആരും കേള്‍ക്കാന്‍ തയ്യാറായില്ല. അവസാനം മിയയുടെ കല്യാണം കഴിഞ്ഞതോടെയാണ് ആ കിംവദന്തികള്‍ അവസാനിച്ചത്.

ഗോവിന്ദ് പദ്മസൂര്യ – ഗോപിക അനില്‍ വിവാഹത്തിനും മിയ ആദ്യാവസാനം വരെ ഉണ്ടായിരുന്നു. വധൂവരന്മാര്‍ക്ക് ആശംസകളുമായി മിയ ഇന്‍സ്റ്റഗ്രാമില്‍ എത്തി. അപ്പോഴാണ് ഈ ദിവസം തനിക്ക് ഒരു സ്‌പെഷ്യല്‍ ഡേ ആണെന്ന കാര്യം മിയ ഓര്‍മപ്പെടുത്തിയത്. ജനുവരി 28 ജിപിയുടെ വിവാഹം മാത്രമല്ല, അന്നാണ് മിയയുടെ ജന്മ ദിനവും. ഭാവന അടക്കമുള്ള ചുരുക്കം ചില സുഹൃത്തുക്കളൊക്കെ ഇന്നലെ മിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

”ഈ ചിരിയും സന്തോഷവും എന്നെന്നും തുടരുക. എന്റെ ബഡ്ഡി ഗോവിന്ദ് പദ്മസൂര്യയ്ക്കും ഗോപിക അനിലിനും വിവാഹ മംഗള ആശംസകള്‍. എന്നെ കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് ചെയ്യിപ്പിയ്ക്കുന്നത് വരും വര്‍ഷങ്ങളില്‍ നിന്റെ വെഡ്ഡിങ് ആനിവേഴ്‌സറിയും എന്റെ ബര്‍ത്ത് ഡേയും നമുക്ക് ഒറുമിച്ച് ആഘോഷിക്കാം’ എന്നാണ് മിയ കുറിച്ചത്. കല്യാണത്തിന് പോയപ്പോള്‍ സന്തോഷപ്രകടനങ്ങള്‍ക്കിടയില്‍ എടുത്ത മനോഹരമായ ചിത്രങ്ങളും പോസ്റ്റിനൊപ്പം മിയ ചേര്‍ത്തിട്ടുണ്ട്.

ഭര്‍ത്താവ് അശ്വിനും, മകന്‍ ലൂക്കയ്ക്കുമൊപ്പമാണ് മിയ വിവാഹത്തിന് എത്തിയത്. നീല സാരിയില്‍ അതി സുന്ദരിയായി എത്തിയ മിയയുടെ ഫോട്ടോകളും വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.