റോള്‍സ് റോയ്‌സ് കാറിൽ സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍, ചിത്രവുമായി സമീര്‍ ഹംസ

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സ്‌റ്റൈലിഷ് ഫോട്ടോ ആണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. ബിസിനസ്സ്മാനും താരത്തിന്റെ അടുത്ത സുഹൃത്തുമായ സമീര്‍ ഹംസയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ റോള്‍സ് റോയ്‌സ് കാറിലിരിക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു.

ചിത്രം കൂടാതെ രസകരമായൊരു വിഡിയോയും സമീര്‍ ഹംസ, മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘ആറാട്ട്’ സിനിമയിലെ ഹിറ്റ് ഡയലോഗ് ആയ ‘നേനു ചാല ഡെയ്ഞ്ചറസ്’ എന്ന ഡയലോഗ് ഉള്‍പ്പെട്ട മോഹന്‍ലാലിന്റെ വിഡിയോ ആണ് സമീര്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

അതേസമയം ‘ആറാട്ടി’ന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ചിത്രം ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുന്നു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.