മോഹന്‍ലാലിന്റെ മകള്‍ വിദേശത്ത്, സെയിഫ് ആണോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. അതുപോലെ തന്നെയാണ് മോഹന്‍ലാലിന്റെ കുടുംബവും. മകന്‍ പ്രണവിന്റെ സിനിമ പ്രവേശം വലിയ ആഘോഷം ആക്കിയിരുന്നു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുത്തിന്റെയും വരയുടെയും ലോകത്താണ്.

കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയ തേടുന്നത് വിസ്മയയെ ആണ്. താരപുത്രി എവിടെയാണെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഏപ്രില്‍ അഞ്ചിന് രാജ്യമെമ്പാടും വിളക്ക് തെളിയിച്ചപ്പോള്‍, തന്റെ വീട്ടിലെ ചിത്രവുമായി നടന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഒപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവും ചിത്രത്തിലുണ്ടായിരുന്നു വിസ്മയ ചിത്രത്തിലില്ലായിരുന്നു. അതോടെ വിസ്മയ എവിടെയാണെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. താരപുത്രിയെ കുറിച്ചുള്ള അന്വേഷണം സോഷ്യല്‍മീഡിയയില്‍ തകൃതിയായി നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താന്‍ എവിടെയാണെന്നുള്ള ഉത്തരവുമായി താരപുത്രി രംഗത്തെത്തിയിരിക്കുകയാണ്.

വിളക്ക് തെളിയിക്കലിന് കാണാത്തതിന്റെ കാരണം താരപുത്രി വിദേശത്ത് ആയതു കൊണ്ടാണ്. വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നിന്നാണ് ഇത് വ്യക്തമായത്.വിസ്മയയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റിന് താഴെ സുഹൃത്ത് ചോദിച്ച ചോദ്യത്തിനാണ് വിസ്മയ മറുപടി കൊടുത്ത്. ‘ഇപ്പോഴും തായ്ലന്‍ഡിലാണ്. ഇവിടെ സുഖമായിരിക്കുന്നു’ എന്നാണ്.

മോഹന്‍ലാലും കുടുംബവും ചെന്നൈയിലെ വലതിയിലാണുള്ളത്. ഭാര്യ സുചിത്രയും മകനും നടനുമായ പ്രണവും ഇവര്‍ക്കൊപ്പം തന്നെയുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനോടൊപ്പം താരവും കൂടെയുണ്ട്. കൊറോണ കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലും ജാഗ്രത നിര്‍ദ്ദേശവും പങ്കുവെച്ച് ദിവസേനെ സോഷ്യല്‍ മീഡിയയില്‍ താരം പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ സഹപ്രവര്‍ത്തകരോടും സ്ഥരമായി സംവദിക്കാറുണ്ട്.