തന്റെ പ്രസംഗത്തിനിടെ സദസിൽ നിന്നും ഇറങ്ങി പോകാൻ ശ്രമിച്ചു ; ഇരിക്കവിടെ, പൊട്ടിത്തെറിച്ച് എം വി ഗോവിന്ദൻ

കോട്ടയം : ജനകീയ പ്രതരോധ ജാഥയ്ക്കിടെ വീണ്ടും പൊട്ടിത്തെറിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത്തവണ കോട്ടയം പാമ്പാടിയിൽ വച്ച് യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനിടെയാണ്എം വി ഗോവിന്ദൻ പരിസരം മറന്ന് പൊട്ടിത്തെറിച്ചത്. സംസ്ഥാന സെക്രട്ടറി പ്രസംഗിക്കവേ സദസിലുണ്ടായിരുന്നവരിൽ കുറച്ച് പേർ ഇറങ്ങിപ്പോവുകയായിരുന്നു. ആദ്യം കുറച്ച് പേർ ഇറങ്ങിപ്പോയപ്പോൾ തന്നെ എം വി ഗോവിന്ദൻ അസ്വസ്ഥനായിരുന്നു.

എന്നാൽ രണ്ടാമതും സദസിൽ നിന്നും ആളുകൾ എണീറ്റതോടെ സംസ്ഥാന സെക്രട്ടറി പൊട്ടിത്തെറിച്ചു. ‘ഹലോ അവിടെ ഇരിക്കാൻ പറ’ എന്ന് പറഞ്ഞു. ചില ആളുകൾ യോഗത്തെ പൊളിക്കാൻ ഗവേഷണം നടത്തുകയാണെന്നും, യോഗം നടത്തുന്നത് എങ്ങനെയെന്നല്ല പൊളിക്കുന്നത് എങ്ങനെ എന്നാണ് ഇക്കൂട്ടർ ആലോചിക്കുന്നതെന്നും പറഞ്ഞു, തനിക്ക് കാര്യം മനസിലാകുമെന്നും പോകാനുള്ളവർ ഉണ്ടെങ്കിൽ പൊയ്‌ക്കോ എന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇത് അണികളെയും അസ്വസ്ഥരാക്കി.

പ്രതരോധ ജാഥയുടെ തൃശൂരിലെ മാളയിൽ എത്തിയപ്പോഴും വിവാദ സംഭവമുണ്ടായിരുന്നു. തന്റെ മൈക്ക് ശരിയാക്കാനെത്തിയ മൈക്ക് ഓപ്പറേറ്ററെ എം വി ഗോവിന്ദൻ പൊട്ടിത്തെറിച്ചിരുന്നു. ഇതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്.