ആനിയുടെ വായടപ്പിച്ച് നമിത പ്രമോദ്, കലക്കിയെന്ന് സോഷ്യൽ മീഡിയ

നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചണിൽ വിഷു സെലിബ്രേഷന്റെ ഭാഗമായി നമിത പ്രമോദാണ് എത്തുന്നത്. നമിത വരുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. കേരളീയ വേഷത്തിൽ, വിഷുക്കാലത്തെ ഫീൽ ചെയ്യിപ്പിയ്ക്കും വിധമുള്ള വേഷവും ലുക്കുമൊക്കെയാണ് നമിതയുടെയും ആനിയുടെയും.

എനിക്ക് തോന്നുന്നു, ഏറ്റവും കൂടുതൽ നമിതയെ ആളുകൾ തിരിച്ചറിയുന്നത് ദേവിയായിട്ടും മാതാവായിട്ടും ഒക്കെയാണ് എന്ന് ആനി പറഞ്ഞപ്പോഴായിരുന്നു നമിതയുടെ വായടപ്പിയ്ക്കുന്ന മറുപടി. ‘ഇപ്പോഴും അങ്ങിനെ തന്നെയാണോ റെക്കഗനൈസ് ചെയ്യുന്നത്, അതെന്താ അതിന് ശേഷം ഞാൻ അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടില്ലേ’ എന്ന മറുചോദ്യമായിരുന്നു നമിതയുടെ ആദ്യത്തെ പ്രതികരണം.

ദിലീപിന്റെ മകൾ മീനാക്ഷി ദിലീപുമായുള്ള സഹൗദത്തെ കുറിച്ചായിരുന്നു ആനി പിന്നീട് ചോദിച്ചത്. ഇടയ്ക്കിവിടെ നാട്ടിൽ വരുമ്പോൾ കാണും എന്ന് നമിത പറഞ്ഞു. സദ്യയാണ് വിഷുവായിട്ട് നമിയ്ക്ക് വേണ്ടി ആനി പാചകം ചെയിതിരുന്നത്. ‘ഞങ്ങൾക്കൊക്കെ ഇതുപോലെ സദ്യ ഉണ്ണാനുള്ള സമയം എപ്പോഴാ തരുന്നത്’ എന്ന് ആനി ചോദിച്ചപ്പോൾ, ‘ദൈവമേ, ഈ ഡയലോഗ് കേട്ട് കേട്ട് എനിക്ക് മടുത്തു’ എന്നായിരുന്നു നമിതയുടെ പ്രതികരണം. നമിതയുടെ പ്രതികരണത്തിന് എല്ലാം പ്ലിങ് ആയി നിൽക്കുന്ന ആനിയെ കാണാമായിരുന്നു. കമന്റ് ബോക്‌സ് ഓഫാക്കി ഇട്ടതിനാൽ വിമർശനങ്ങളൊന്നും വന്നിട്ടില്ല.