തിരുവനന്തപുരത്ത് നിന്നും കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം. അന്യസംസ്ഥാന തൊഴിലാളിയെ തിരുവനന്തപുരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. പശ്ചിമ ബംഗള്‍ സ്വദേശി നന്ദു വിശ്വാസാണ് മരിച്ചത്. ഇയാളെ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു.

ഞായറാഴ്ച തന്നെ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെയാണ് രാവിലെ കൂടെയുള്ളവര്‍ വെള്ളം കോരുന്ന സമയത്ത് കിണറ്റില്‍ മൃതദേഹം കണ്ടത്.

അഗ്നിരക്ഷാ സേന എത്തി കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.