ഈ അക്ക കിടുവാണ്, 65ാം വയസിലും സ്റ്റുഡിയോ നടത്തി നവനീതം

പ്രായം വെറുമൊരു സംഖ്യമാത്രമെന്ന് തെളിയിക്കുന്ന നിരവധിപേരുടെ ജീവിത കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രായം ഒന്നിനും തടസമല്ലെന്ന് തെളിയിക്കുന്ന ഇത്തരം വീഡിയോകള്‍ക്ക് ഒക്കെ വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളത്.

വാര്‍ദ്ധക്യ കാലം ആസ്വദിക്കാനുള്ളതാണെന്നും സ്വപ്‌നങ്ങള്‍ കീഴടക്കണമെന്നും മറ്റുള്ളവരെ പഠിപ്പിക്കുക കൂടിയാണ് ഇവരില്‍ പലരും. പ്രായമായതിനാൽ ഇനി ഒന്നും ചെയ്യാന്‍ വയ്യെന്ന് ചിന്തിക്കുന്നവര്‍ ‘നവനീതം’ എന്ന 65 വയസുക്കാരിയെ പറ്റിയറിഞ്ഞാൽ മിക്കവാറും ഒന്ന് മാറി ചിന്തിക്കും. 65ാം വയസിലും ഏറെ ചുറുക്കോടെ ഒരു സ്റ്റുഡിയോ നടത്തുകയാണ് നവനീതം. കഴിഞ്ഞ 27 വര്‍ഷമായി ഈ അമ്മ ചെന്നൈയില്‍ സ്റ്റുഡിയോ നടത്തി വരുകയാണ് എന്നതും അറിയണം.

തന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമൊക്കെ കഠിനാധാനത്തിലൂടെ സ്വന്തമക്കാകുയാണ് നവനീതം. റെയ്ന്‍ബോ എന്ന സ്റ്റുഡിയോ നടത്തുന്ന ഈ അമ്മ ആളുകളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എടുത്ത് നൽകുന്നതാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കടയിൽ എത്തുന്ന ആളുകൾക്ക് പോലും ഫോട്ടോഗ്രാഫറെ കാണുമ്പോൾ അത്ഭുതമാണ്.

തങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത് ജീവിക്കുക എന്നത് അത്ര ചില്ലറ കാര്യമല്ല. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വളരെയധികം കഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഒരു പ്രചോദനം കൂടിയാണ് നവനീതം. പ്രായമായാലും സ്വന്തം അധ്വാനത്തില്‍ ജീവിക്കുന്നത് വളരെ വലിയ കാര്യമാണ്. ഡിമെല്‍ എക്‌സ് എഡ്‌വേര്‍ഡ്‌സ് എന്നയാളാണ് ഇന്‍സ്റ്റഗ്രാമിലൂടെ നവനീതത്തിന്റെ വീഡിയോ പങ്കുവെച്ചിരി ക്കുന്നത്. എണ്‍പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ ഇതുവരെ കണ്ട് കഴിഞ്ഞിരിക്കുകയാണ്.

ഡിമെല്‍ എക്‌സ് എഡ്‌വേര്‍ഡ്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

“65 വയസ്സുള്ള ഒരു സ്ത്രീ ഇപ്പോഴും ക്യാമറയും പിടിച്ച് ഒരു ചെറിയ ഫോട്ടോ സ്റ്റുഡിയോ കൈകാര്യം ചെയ്യുന്നത് എനിക്ക് അപൂര്‍വമായ കാഴ്ചയായിരുന്നു. അവള്‍ അവളുടെ ജോലി ചെയ്യുന്നത് കാണുന്നത് എനിക്ക് വളരെ പ്രചോദനമായി. 27 വര്‍ഷമായി എണ്ണമറ്റ മുഖങ്ങള്‍ പകര്‍ത്തുന്ന നവനീതം അക്ക. നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കുകയാണെങ്കില്‍ ഒരു ദിവസം പോലും ജോലി ചെയ്യേണ്ടി വരില്ല എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഇത് സത്യമല്ലെന്ന് ഞാന്‍ ഭയപ്പെടുന്നു.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ട് ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്ന നിരവധി വികാരാധീനരായ ആളുകള്‍ അവിടെയുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിക്കാന്‍ അര്‍പ്പണബോധവും കഠിനാധ്വാനവും വളരെയധികം സ്ഥിരോത്സാഹവും ആവശ്യമാണ്. എന്റെ അഭിനിവേശം ഒരു ഭാരമായി തോന്നുന്ന ദിവസങ്ങളും നിമിഷങ്ങളും ഉണ്ട്, ഒരു മുറിയില്‍ കയറി നിലവിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതിനാല്‍, നിങ്ങള്‍ക്ക് എന്തെങ്കിലും അഭിനിവേശമുണ്ടെങ്കില്‍, അത് യാഥാര്‍ത്ഥ്യമാക്കാന്‍ വളരെയധികം പരിശ്രമിക്കുകയാണെങ്കില്‍ നിരുത്സാഹപ്പെടരുത്. ഒരേ ജോലി ചെയ്യുമ്പോള്‍് ക്ഷീണിതനായാലും കുഴപ്പമില്ല. നിങ്ങളുടെ സ്വപ്നങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്”.