മുമ്മൂ നിനക്ക് നാലു വയസ്സായെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല, ഇത്രവേ​ഗം വളരല്ലേ പൊന്നേ, നസ്രിയ

മലയാളികളുടെ പ്രീയ താരപുത്രൻ ദുൽഖർ സൽമാന്റെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് എന്നും താൽപ്പര്യമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഭാര്യയും മകളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ദുൽഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ഭാര്യ അമാലും ആരാധകർക്ക് പ്രീയപ്പെട്ടതാണ്. 2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മകൾ ജനിക്കുന്നത്. മറിയം അമീറ സൽമാൻ എന്നാണ് കുട്ടി താരത്തിന് ഇരുവരും നൽകിയ പേര്. കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവളാണ് മറിയം

നാലാം ജന്മദിനം ആഘോഷിക്കുന്ന കുഞ്ഞ് മറിയത്തിന് ജന്മദിനാശംസകളുമായെത്തിയിരിക്കുകയാണ് നസ്രിയ. ‘Happy happy birthday to our angel baby !! Mummu…….Nachu mami can’t believe your 4..don’t grow up so fast . Ur the coolest and most savage baby …! love u with all my heart …’ എന്നാണ് മറിയം, അമാൽ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചത്.

നസ്രിയയും ഫഹദ് ഫാസിലും ദുൽഖറും കുടുംബവുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.