ബംഗാൾ രാജ്യ വിഭജന കാലത്തെ പോലെ -ജെ.പി. നദ്ദ

ബംഗാളിലേ കലാപം രാജ്യ വിഭജന കാലത്തേ അക്രമണങ്ങളേ ഓർമ്മപ്പെടുത്തുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഭീതി പെടുത്തുകയാണ്‌. എല്ലാം നേരിൽ കണ്ട അദ്ദേഹം വ്യക്തമാക്കി.കൊല്ലപ്പെട്ട ബിജെപി,സി .പി.എം പ്രവർത്തകരുടെ വീടുകളിലും നന്ദ സന്ദർശിച്ചു.തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്രയധികം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലെന്ന് നദ്ദ കുറ്റപ്പെടുത്തി.

നദ്ദക്ക് മുന്നിൽ പൊട്ടിക്കാരഞ്ഞു കൊണ്ടാണ്‌ സി.പി.എം കോൺഗ്രസ് പ്രവർത്തകരും എത്തിയത്. നൂറുകണക്കിന് കോൺഗ്രസ്സ്, സി.പി.എം പ്രവർത്തകരാണ് രക്ഷിക്കണമെന്ന നിവേദന വുമായി നദ്ദക്ക് മുന്നിൽ എത്തിയത്.എല്ലാ കോൺഗ്രസ്, സി.പി.എം പ്രവർത്തകർക്കും അഭയം നല്കുവാൻ ബിജെപി പ്രവർത്തകരോട് അദ്ദേഹം അഭ്യർഥിച്ചു

കാര്യങ്ങൾ കൈവിട്ടതോടെ ജനിച്ചപ്പോഴേ ചാപിള്ളയായി മാറേണ്ട ദുരവസ്ഥയിലേക്കു ബംഗാൾ ഭരണം മാറിയേക്കും .സംഭവങ്ങളുടെ അതീവ ഗൗരവസ്വഭാവം പരിഗണിച്ചു പ്രധാനമന്ത്രി ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട് .ബംഗാളിൽ രാഷ്‌ട്രപതി ഭരണമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സൂചന . കലാപത്തെക്കുറിച്ച് പോലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും ഗവർണർ ആരാഞ്ഞ റിപ്പോർട്ടിന് 48 മണിക്കൂറായിട്ടും മറുപടി നൽകാതെയാണ് നിഷേധാത്മക നിലപാട് സ്വീകരിച്ചിരിക്കുന്നത്

ബംഗാളിനെ കലാപഭൂമിയാക്കിയത് ബംഗ്ലാദേശിൽ നിന്നും വന്ന കുടിയേറ്റക്കാർ എന്ന് ഇന്റലിജസ് വിലയിരുത്തൽ. ഇന്ത്യയേ സംഘർഷ ഭൂമിയാക്കാനും കോവിഡിൽ തകർക്കാനുമുള്ള കരുതി കൂട്ടി ഉള്ള അന്തർദേശീയ ഗൂഢാലോചനാ നീക്കമാണ്‌ ബംഗാൾ കലാപത്തിനു പിന്നിൽ എന്നും കരുതുന്നു. മമതക്കും തൃണമൂൽ ഭീകരതക്കും പിന്നിൽ പാക്കിസ്ഥാൻ ചൈനാ ബന്ധം ഉള്ളതായാണ്‌ സംശയിക്കുന്നത്. പശ്ചിമ ബംഗാളിലാണ്‌ ബംഗ്ളാദേശിൽ നിന്നും വന്ന മുസ്ളീം നുഴഞ്ഞുകയറ്റക്കാർ മഹാ ഭൂരിപക്ഷവും. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയിൽ 20 ലക്ഷത്തോളം വരും എന്നും കരുതുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ ലഭിക്കാൻ പൗരത്വ രജിസ്റ്റർ തയ്യാറാക്കണം. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും കേന്ദ്ര സർക്കാർ കൊണ്ടുവന്നപ്പോൾ എതിർത്ത കോൺഗ്രസും സി.പി.എമ്മും ഇന്ന് പാഠം പഠിക്കുകയാണ്‌.

ഇതിനിടെ ബംഗാളിൽ സി.പി.എമ്മിനെയും, കോൺഗ്രസിന്റെയും സ്വന്തം പ്രവർത്തകരേ തൃണമൂൽ കൊന്നൊടുക്കിയിട്ട് എന്തുകൊണ്ട് ഇടത് പക്ഷവും കോൺഗ്രസും പ്രതികരിക്കുന്നില്ലെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് ചോദിച്ചു. അവരുടെ പ്രവർത്തകരുടെ ജീവൻ ബംഗാളിൽ രക്ഷിക്കുന്നതും അഭയം നല്കുന്നതും ഇന്ന് ബിജെപിയാണ്‌ എന്നും അദ്ദേഹം പറഞ്ഞു