ചാക്കയില്‍ നിന്നും തട്ടിക്കൊണ്ട് പോയ കുട്ടി നാടോടി ദമ്പതികളുടെ തന്നെ, ഡിഎന്‍എ ഫലം പുറത്തുവന്നു

തിരുവനന്തപുരം. ചാക്കയില്‍ നിന്നും തട്ടിക്കൊണ്ട് പോയ നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ ദമ്പതികള്‍ക്ക് തിരികെ നല്‍കും. കുട്ടിയെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്ന് കാണിച്ച് ശിശിക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കി.

കുട്ടി നാടോടി ദമ്പതികളുടെ തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമാക്കി. കേസിലെ പ്രതിയെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറിനെ കൊല്ലം ചിന്നക്കടയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്.

നിലവില്‍ ഇയാള്‍ക്കെതിരെ എട്ട് കേസുകളുണ്ട്. അലഞ്ഞുതിരിയുന്നതാണ് പ്രതിയുടെ രീതി. മുന്‍പ് കൊല്ലത്ത് നാടോടിക്കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഇയാളെ തല്ലിയ സംഭവമുണ്ടായിരുന്നു. ചാക്കയില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്നും പ്രതി സമ്മതിച്ചു.