അമിത് ഷായുടെ ഇടപെടൽ, സ്വപ്ന സുരേഷിനെ പൊക്കാൻ എൻ.ഐ.എ

രാജ്യത്തെ മുഴുവൻ ചർച്ചയായി മാറിയ കേരളത്തിലെ സ്വർണ്ണക്കടത്തു കേസിൽ കേന്ദ്രസർക്കാരിന്റെ നിർണ്ണായകമായ ഇടപെടൽ. കേസ് എൻഐയെക്ക് കൈമാറി എന്ന വിവരമാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്നത്. സ്വർണ്ണ കള്ളകടത്ത് കേസ് എൻ.ഐ.എക്ക് കൈമാറി കേന്ദ്ര സർക്കാർ ഉത്തരവിട്ടു. കേരളത്തിലെ സംഭവങ്ങ്ൾ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണി എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

യുഎഇ കോൺസൽ ജനറലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവെത്തിയത്. തീവ്രവാദം, കള്ള കടത്ത്, ഭീകര പ്രവർത്തനം, എല്ലാം അന്വേഷിക്കും. ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. രാജ്യസുരക്ഷയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കള്ളക്കടത്തെന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടു. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ കണ്ടെത്തുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇനി ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.

കേസിൽ കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സ്വപ്‌നയുടേതായി ഒരു ശബ്ദ സന്ദേശം മാധ്യമങ്ങൾ നൽകുകയും ചെയ്തു. സ്വർണക്കടത്ത് കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ശബ്ദ സന്ദേശം. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് കൊണ്ട മാത്രമാണ് ബാഗേജ് കൈപ്പറ്റുന്നതിന് പോയത് എന്നും അവർ ഓഡിയോയിൽ വിശദീകരിക്കുന്നു.