ഷാരൂഖ് സെയ്ഫിയുടെ വീട്ടിലടക്കം ഒൻപത് സ്ഥലത്ത് എൻഐഎയുടെ പരിശോധന

ന്യൂഡല്‍ഹി. തീവയ്പ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ വീട്ടില്‍ ഉള്‍പ്പെടെ 9 സ്ഥലത്ത് എന്‍ഐഎയുടെ പരിശോധന. ഷാരൂഖ് സെയ്ഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.അതേസമയം ആരെയും എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായിട്ട് വിവരമില്ല. ഡല്‍ഹി ഷഹീന്‍ബാഗിലാണ് പരിശോധന നടക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെ എത്തിയ സംഘം 11 മണിവരെ പരിശോധന നടത്തി. ഷാരൂഖ് സെയ്ഫിയുടെ വീടിന് പുറമെ ഒരു സുഹൃത്തിന്റെ വീടും രണ്ട് കടകളിലുമായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്. ഏപ്രില്‍ രണ്ടിനായിരുന്നുഎലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് ഉണ്ടായത്. കേരള പോലീസ് യുഎപിഎ ചുമത്തിയതിന് പിന്നാലെ എന്‍ഐഎ കേസ് ഏറ്റെടുക്കികയായിരുന്നു.