എനിക്ക് 40 വയസ്സായിട്ടില്ല, ഞാൻ 1984 ലാണ് ജനിച്ചത്- നിത്യ ദാസ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിത്യാ ദാസ്.2001ൽ പുറത്തിറങ്ങിയ ചിത്രം ഡ്യൂപ്പർ ഹിറ്റായതോടെ താരത്തിന്റെ മൂല്യം ചലച്ചിത്ര മേഖലയിൽ ഉയർന്നിരുന്നു.ദിലീപ്ഹരിശ്രീ അശോകൻ കൂട്ടുക്കെട്ടിന്റെ കോമഡി രംഗങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ നിത്യയ്ക്കായതാണ് സിനിമയുടെ വിജയത്തിന്റെ ഒരു കാരണം.പിന്നീടങ്ങോട്ട് കണ്മഷി,സൂര്യ കിരീടം,ബാലേട്ടൻ തുടങ്ങി ചുരുക്കം ചില സിനിമകളുടെ ഭാഗമായിരുന്നു നിത്യ. 2007ലാണ് നിത്യ അവസാനമായി സിനിമയിൽ അഭിനയിച്ചത്

വിവാഹത്തോടെ അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018ലായിരുന്നു മകൻ നമൻ സിംഗ് ജംവാളിന്റെ ജനനം. ഫ്‌ലൈറ്റ് സ്റ്റുവർട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭർത്താവ്. വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂൺ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്. മകൾ നൈന വിദ്യാർത്ഥിനിയാണ്.

ഇപ്പോളിതാ തന്റെ പ്രായത്തെക്കുറിച്ച് പറയുകയാണ് താരം, വാർത്തകളിൽ കണ്ട്. 40 വയസായിട്ടും നിത്യ പഴയ പോലെ തന്നെ ഉണ്ടല്ലോ എന്ന്. അതേ എനിക്ക് 40 ആയിട്ടില്ല. 37 വയസ് ആയതേയുള്ളു. ഞാൻ 1984 ലാണ് ജനിച്ചത്. ചേച്ചിയ്ക്ക് പോലും 40 ആയില്ല. സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞു അവരുടെയൊക്കെ ഭർത്താക്കന്മാർ ചോദിച്ചത്രെ ‘കള്ളം പറഞ്ഞ് കല്യാണം കഴിച്ചതാണല്ലേ’ എന്ന്. നിത്യ ദാസിന്റെ കൂടെ പഠിച്ചതാണെന്ന് എല്ലാവർക്കും അറിയാം. നിത്യയ്ക്ക് നാൽപത് ആണെങ്കിൽ കൂടെ പഠിച്ചവർക്കും നാൽപത് കാണുമല്ലോ എന്ന്. എന്റെ ചേച്ചിയാണെങ്കിൽ ബഹളം.

അവൾക്ക് 39 വയസേ ഉള്ളു. ഒരു യൂണിഫോം ഇത്രയും വിനയുണ്ടാക്കുമെന്ന് കരുതിയില്ല. ഞാനാകെ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ മോളാണ് പറഞ്ഞത് അമ്മയ്ക്ക് 40 തോന്നില്ല എന്നല്ലേ വാർത്തകളിൽ പറഞ്ഞത്. അത് പോസിറ്റീവ് ആയി എടുത്താൽ പോരെ എന്ന്. അമ്മയെ കണ്ടാൽ നൈനയുടെ ചേച്ചി ആണോന്ന് ആളുകൾ ചോദിക്കാറുണ്ട്.

പക്ഷേ നുന്നുവിന് അതിഷ്ടമല്ല. ഒരിക്കൽ ഞങ്ങൾ എയർപോർട്ടിൽ നിൽക്കുമ്പോൾ ഒരു പയ്യൻ വന്നിട്ട് നുന്നുവിനോട് ഇതേ ചോദ്യം ചോദിച്ചു. അതേ എന്ന് പറയാൻ ഞാൻ കണ്ണ് കൊണ്ട് കുറേ ആക്ഷൻ കാണിച്ചു. പക്ഷേ എന്നെ നോക്കി ചിരിച്ചോണ്ട് അവള് പറഞ്ഞു ‘ഷീ ഈസ് മൈ മോം’ പയ്യന്മാർ ചോദിക്കുമ്പോഴെങ്കിലും ചേച്ചി ആണെന്ന് പറഞ്ഞൂടേ നുന്നൂന്ന് ഞാനും ചോദിച്ചു. എന്നോട് ആരെങ്കിലും ചോദിച്ചാൽ നുന്നു എന്റെ അനിയത്തി ആണെന്നേ പറയൂ.