നിത്യ ദാസിനും മകൾക്കുമൊപ്പം ചുവടുവച്ച്‌ നവ്യ നായർ, വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. കുറച്ച് ചിത്രങ്ങൾ മാത്രമേ മലയാളത്തിൽ ചെയ്തിട്ടുള്ളു എങ്കിലും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. വിവാഹ ശേഷം സിനിമ ലോകത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. മകൾക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. ജമ്മുകശ്മീർ സ്വദേശിയായ അരവിന്ദ്‌സിങ് ജംവാലാണ് നിത്യയുടെ ഭർത്താവ്.

ഇന്ത്യൻ എയർലൈൻസിൽ ചെന്നൈ ഡിവിഷനിൽ ഉദ്യോഗസ്ഥനായ അരവിന്ദും നിത്യയും വിമാന യാത്രക്കിടെയാണ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹിതർ ആവുകയുമായിരുന്നു. ദമ്പതികൾക്ക് ഒരു മകളും മകനുമാണുള്ളത്. എന്നാൽ വിവാഹ ശേഷവും ഇരുവരും നിത്യയുടെ ജന്മനാടായ കോഴിക്കോട് തന്നെയാണ് താമസിക്കുന്നത്.

ഇപ്പോഴിതാ, മകൾ നൈനയ്ക്കും നവ്യ നായർക്കും ഒപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിത്യ. സ്റ്റാർ മാജിക് ഷൂട്ടിനിടയിൽ കണ്ടുമുട്ടിയതായിരുന്നു നവ്യയും നിത്യയും. ഏതാനും ദിവസങ്ങൾ മുൻപ് ‘പരം സുന്ദരി’ എന്ന ട്രെൻഡിങ് ഗാനവുമായി നിത്യയും മകളും എത്തിയിരുന്നു.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)