നീ ഗേ അല്ലേ, ക്രിസ്റ്റ്യന്‍ അല്ലേ പിന്നെന്തിന് വിളക്കെടുത്തു എന്നൊക്കെ പലരും ചോദിച്ചു, നിവേദ് പറയുന്നു

മലയാളികള്‍ക്ക് ഇടയില്‍ സുപരിചിതരായ ഗേ ദമ്പതികളാണ് നിവേദും റഹീമും. ഇരു കൈകളും നീട്ടിയാണ് ഇരുവരും ജോഡികളെ മലയാളികള്‍ സ്വീകരിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍ പിരിഞ്ഞു എന്ന വിധത്തില്‍ വാര്‍ത്തകളും പുറത്തെത്തിയിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ജീവിതത്തില്‍ ഒന്നായത്. തന്റെ കൂട്ടുകാരന്‍ പോയതോടെ വിഷാദത്തിലേക്ക് നിവേദ് എത്തി. ഇതിന് പിന്നാലെ മെയില്‍ പ്രഗ്നനന്‍സി എന്ന ടാഗ് ലൈനില്‍ നിവേദ് പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു.

നിവേദ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. കഴിഞ്ഞയാഴ്ച കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ നടന്ന ചമയവിളക്ക് വഴിപാടില്‍ നിവേദ് പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വൈറലായി മാറുകയും ചെയ്തു. ഈ ചര്‍ച്ചകള്‍ക്ക് ഉള്ള മറുപടിയായിട്ടാണ് നിവേദ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിവേദ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്. കൊല്ലത്തുള്ള കൊറ്റം കുളങ്ങര അമ്മയ്ക്ക് താന്‍ നേര്‍ന്നിരുന്ന നേര്‍ച്ചയായിരുന്നു കല്യാണം നടക്കുവാണെങ്കില്‍ ചമയവിളക്കെടുക്കാം എന്നത്. കല്യാണം നടക്കാന്‍ വേണ്ടി തന്നെ രണ്ട് കൊല്ലം വിളക്കെടുത്തിരുന്നു. രണ്ടാമത്തെ കൊല്ലം വിളക്കെടുത്ത് കഴിഞ്ഞപ്പോള്‍ കല്യാണം നടന്നു. പെട്ടെന്നായിരുന്നു ഡിവോഴ്‌സ്.

ഡിവോഴ്‌സ് കഴിഞ്ഞപ്പോള്‍ മൂന്നാമത്തെ കൊല്ലം അത് ചെയ്യണമെന്ന് വലിയ താത്പര്യം തോന്നിയിരുന്നില്ല. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ ചെറിയൊരു കുറ്റബോധം തോന്നി, നേര്‍ച്ച എന്തായാലും കംപ്ലീറ്റ് ചെയ്യണമല്ലോ. അതുകൊണ്ടാണ് ഇക്കൊല്ലം കൊറ്റം കുളങ്ങര അമ്മയുടെ അടുത്ത് പോയി വിളക്കെടുത്തത്. അതിന്റെ ചിത്രങ്ങളൊക്കെ ആവശ്യത്തില്‍ കൂടുതല്‍ വൈറലായിരുന്നു.

അത് കണ്ട് കുറെ പേര്‍ ചോദിച്ചു, നീ ഗേ അല്ലേ, ക്രിസ്റ്റ്യന്‍ അല്ലേ പിന്നെന്തിന് വിളക്കെടുത്തു എന്നൊക്കെയായിരുന്നു അവരുടെ സംശയം. ക്രിസ്റ്റ്യന്‍ ആണെങ്കിലും എല്ലാ മതത്തിനെയും ഒരുപോലെ കാണുന്ന ആളാണ് ഞാന്‍ എന്നാണ് അവരോട് പറയാനുള്ള മറുപടി. ഗേ ആണ് എങ്കിലും പുരുഷനായതു കൊണ്ടാണ് വിളക്കെടുത്തത്. അവിടെ സ്ത്രീകള്‍ക്ക് വിളക്കെടുക്കാനായുള്ള അധികാരമില്ലെന്നും നിവേദ് പറഞ്ഞു.