തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി കരുത്ത് കാട്ടുവാൻ സാധിച്ചതിന് പിന്നാലെ യുഡിഎഫ് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിപറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് കുതിപ്പാണ് ദൃശ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും ജനം നൽകിയ തിരിച്ചടിയാണിത്. തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ല. കോട്ടകളെല്ലാം ഞങ്ങൾ പൊളിക്കും. ഇനിയും മുന്നേറാനുണ്ടെന്നും വിജയങ്ങൾ ആവർത്തിക്കപ്പെടണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.