പച്ചക്ക് പറയുന്നു ബെന്നി വ്യാജ വീഡിയോ പിൻവലിച്ചെന്ന് പി വി അൻവർ, ജനപക്ഷം ബെന്നിയേ പൂട്ടാൻ

ജനപക്ഷം ബെന്നി എന്ന പച്ചക്ക് പറയുന്നു ബെന്നി വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചു എന്ന് പരാതി.എറണാകുളത്തെ കുണ്ടന്നൂരിൽ ഒരു പാലം താഴുന്നു എന്നും അത് നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി ആണെന്നും പറഞ്ഞ് പച്ചക്ക് പറയുന്നു ബെന്നി ചെയ്ത വീഡിയോ ആണ്‌ നിയമ നടപടി നേരിടുന്നത് എന്നാണ്‌ പി വി അൻവർ പറയുന്നത്. എറണാകുളത്തെ കുണ്ടന്നൂരിൽ നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി ആണെന്നും പറഞ്ഞാണ്‌ ബെന്നി വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചത്. എന്നാൽ ഈ പാലം ഉണ്ടാക്കിയത് തങ്ങൾ അല്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി ഔദ്യോഗികമായി അറിയിച്ചു.അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ്‌ വിവരം പങ്കുവയ്ച്ചത്.

അക്കാര്യം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടും മറ്റെന്തോ താത്പര്യത്തിൽ ഇയാൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതാണ് എന്നാണു ബന്ധപ്പെട്ടവർ പറയുന്നത്.വ്യാജപ്രചാരണങ്ങൾകൊണ്ട് സൊസൈറ്റിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങൾ കണക്കാക്കി അതു നഷ്ടപരിഹാരമായി ലഭിക്കാൻ നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്നും കേസ് നല്കും എന്നും ആണ്‌ അധികാരികൾ അറിയിച്ചിരിക്കുന്നത്. ഇതോടെ പച്ചക്ക് പറയുന്നു ബെന്നി എറണാകുളത്തെ കുണ്ടന്നൂരിൽ ഒരു പാലം താഴുന്നു എന്നും അത് നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി ആണെന്നും പറഞ്ഞ് ചെയ്ത് വീഡിയോ നീക്കം ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ സൊസൈറ്റി പറയുന്നത് ഇങ്ങിനെ..ആധികാരികത ഇല്ലാത്ത ചിലർ സ്വന്തം ചാനലുകൾ ഉണ്ടാക്കി നടത്തുന്ന വ്യാജപ്രചാരണങ്ങളെപ്പറ്റി കേരള ഹൈക്കോടതിക്കുതന്നെ ഈയിടെ അടുത്തടുത്ത ദിവസങ്ങളിൽ വെവ്വേറെ വിധികളിൽ വിമർശിക്കേണ്ടിവന്നത് നാം കണ്ടതാണല്ലോ. ഇത്തരത്തിലുള്ള ഒരു ആധികാരികതയും ഇല്ലാത്ത ഒരു സ്വകാര്യ അക്കൗണ്ടിലെ വ്യാജപ്രചാരണം വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നൂറ്റാണ്ടു തികയാൻ പോകുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന മഹത്തായ സ്ഥാപനത്തിൻ്റെ വിലമതിക്കാനാവാത്ത വിശ്വാസ്യതയെയും സാമൂഹികാദരവിനെയും ബാധിക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾകൊണ്ട് സൊസൈറ്റിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങൾ കണക്കാക്കി അതു നഷ്ടപരിഹാരമായി ലഭിക്കാൻ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.മാനേജിങ്ങ് ഡയറക്ടർ ആണ്‌ പ്രസ്ഥാവന ഇറക്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പി വി അൻവറും പച്ചക്ക് പറയുന്നു ബെന്നിക്കെതിരേ രംഗത്ത് വന്നിരിക്കുന്നു.അൻ വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങിനെ..ഷാജന്റെ കൂട്ടുകാരനായ “പച്ചയ്ക്ക്‌ പറയുന്നവൻ” 300ക്ക്+ ഓടിയ ഊരാളുങ്കൽ സൊസൈറ്റിക്കെതിരായ ളിവെ വീഡിയോ മുക്കിയിട്ടുണ്ട്‌.
ആദ്യമേ വീഡിയോ സേവ്‌ ആക്കിയിട്ടുണ്ട്‌ ബെന്നീ.മുക്കിയിട്ടൊന്നും ഒരു കാര്യവുമില്ല.കൂട്ടുകാരനെ പോലെ നീ കുറേ കുനിഞ്ഞ്‌ നിൽക്കേണ്ടി വരും..
കൂട്ടുകാരനെ പോലെ നീ കുറേ കുനിഞ്ഞ്‌ നിൽക്കേണ്ടി വരും..

ജനപക്ഷം ബെന്നി എന്ന പേരിലും പച്ചക്ക് പറയുന്നു എന്ന പേരിലും ബന്നി നിരവധി വീഡിയോകൾ ചെയ്തിരുന്നു. ആദ്യ കാലത്ത് ഔട്ട് ഡോർ വീഡിയോകൾ ചെയ്തിരുന്ന ബെന്നി പിന്നീട് പുറത്ത് പോയി ചെയ്യുന്ന വീഡിയോകൾ നിർത്തുകയും തന്റെ വീട്ടിൽ ഇരുന്ന് ബ്ലോഗുകൾ രീതിയിൽ ചെയ്യുകയും ആയിരുന്നു. കാലിക വിഷയങ്ങളിൽ ബെന്നി നടത്തുന്ന വിശകലനങ്ങൾ നിരവധി പേരേ ആകർഷിച്ചിരുന്നു.

മറുനാടൻ ഷാജൻ ഒളിവിൽ പോവുകയും കേസുകൾ ഉണ്ടാവുകയും ചെയ്തപ്പോൾ പച്ചക്ക് പറയുന്നു ബെന്നി സജീവമായിരുന്നു. നിരവധി വീഡിയോകൾ ഷാജനു വേണ്ടി ചെയ്തിരുന്നു. തിരുവന്തപുരം ലുലു മാളിൽ നിരവധി നിയമ ലംഘനങ്ങൾ ഉണ്ടായപ്പോൾ അതുമായി ബന്ധപ്പെട്ട് ഇതേ ബെന്നി ലുലു ഗ്രൂപ്പിനു അനുകൂല നിലപാടായിരുന്നു. ലുലു മാളിനെതിരേ നിയമ നടപടിക്ക് നീങ്ങിയവരെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതേ ബെന്നി എം എ യൂസഫലിക്കെതിരേ രംഗത്ത് വരികയും ഉണ്ടായി. ഇപ്പോൾ ബെന്നി ചെയ്ത് ചില വീഡിയോകൾ നിയമ നടപടി ഭീഷണിയേ തുടർന്ന് നീക്കം ചെയ്തിരിക്കുകയാണ്‌.

നിരവധി ഓൺലൈൻ മാധ്യമ പ്രവർത്തകരാണ്‌ ഇപ്പോൾ ജയിലിലും ഒളിവിലും കഴിയുന്നത്. ഓൺലൈൻ മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും വേട്ടയാടുമ്പോൾ അവർക്ക് വേണ്ടി ആരും രംഗത്തേക്ക് വരുന്നില്ല. ഓൺലൈൻ ചാനലുകൾ ആകട്ടേ പരസ്പരം തമ്മിലടിച്ച് ഒരു ഏകീകൃത സംവിധാനമോ യൂണ്യനോ ഇല്ല. കേരളത്തിൽ ഇപ്പോൾ നവ മാധ്യമങ്ങൾ വലിയ ഭീഷണിയുടെ നിഴലിൽ ആണ്‌