വയനാട് യു.ഡി.എഫ് തൂത്ത് വാരും, ബിജെപി വോട്ട് കൂട്ടും-രാഷ്ട്രീയ നിരീക്ഷകൻ ഷാജി പാണ്ഢ്യാല

ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. വയനാട് യു.ഡി.എഫ് തൂത്ത് വാരുമെന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ഷാജി പാണ്ഢ്യാല. ബിജെപി വോട്ട് കൂട്ടും, എൽഡിഎഫ് വോട്ട് കുറയും, സംസ്ഥാന സർക്കാരിനെതിരെയുള്ള കടുത്ത ഭരണ വിരുദ്ധ വികാരം അണപൊട്ടുന്ന മണ്ഡലമായിരിക്കും വയനാട്. സിദ്ധാർത്ഥന്റെ മരണം വയനാട്ടിലെ തിരഞ്ഞെടുപ്പിനെ ബാധിക്കും. വന്യ ജീവികളുടെ ആക്രമണങ്ങൾ മൂലമുള്ള മരണം, സാമ്പത്തിക മേഖലയിലെ തകർച്ചയും സിപിഎമ്മിന് തിരിച്ചടിയാകും.

എൻഡിഎ മുന്നണിയെ തോൽപ്പിക്കാനായി രാഹുൽ ​ഗാന്ധിക്കൊരു വോട്ടു നൽകു എന്ന പ്രചരണം കോൺ​ഗ്രസിന് ​ഗുണം ചെയ്യുമെന്നും പാണ്ഡ്യാല ഷാജി പറയുന്നു. കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാർത്ഥിയെക്കാൾ കെ സുരേന്ദ്രന് വോട്ട് ലഭിക്കുമെങ്കിലും ഒരു തരത്തിലും ജയിക്കില്ല.

വീഡിയോ കാണാം