9 മസത്തിനു ശേഷം ഞങ്ങള്‍ കണ്ടുമുട്ടി, എന്റെ ഏറ്റവും വിലപ്പെട്ട നിമിഷം, കുഞ്ഞിന്റെ മുഖം പങ്കിട്ട പേളി

കുഞ്ഞുവാവയുടെ മുഖം ആദ്യമായി പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി പേളി. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ജനിച്ച് മിനുറ്റുകള്‍ മാത്രമുള്ള മകളുടെ മുഖം പേളി കാണിച്ചിരിക്കുന്നത്. ‘ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഞങ്ങള്‍ പരസ്പരം കണ്ടു. ഇത് ഞാന്‍ അവളെ ആദ്യമായി കൈയ്യിലെടുക്കുന്ന ചിത്രമാണ്. അവളുടെ മൃദുലമായ ചര്‍മ്മവും കുഞ്ഞ് ഹൃദയമിടിപ്പും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടും. ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി എന്നോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് ആനന്ദകണ്ണീര്‍ വരികയാണ്.

നിങ്ങളെല്ലാവരും ആശംസകള്‍ അറിയിച്ചെന്നും പ്രാര്‍ഥനകള്‍ നേര്‍ന്നുവെന്നും ശ്രീനി എന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെ ചെറിയ കുടുംബത്തെ ഇത്രത്തോളം ചേര്‍ത്ത് പിടിച്ചു എന്നറിയുമ്പോഴുള്ള സന്തോഷം എന്റെ ഹൃദയം നിറയ്ക്കുകയാണ്. എല്ലാവര്‍ക്കും നന്ദി,’.. എന്നുമാണ് പേളി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അതേ സമയം ബിഗ് ബോസ് താരങ്ങളും പേളിയുടെയും ശ്രീനിയുടെയും സഹപ്രവര്‍ത്തകരായ താരങ്ങളുമടക്കം നൂറ് കണക്കിന് ആളുകളാണ് താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ഇത്രയും സന്തോഷം തോന്നുന്ന വേറെ നിമിഷമില്ലെന്നാണ് പേളിയോട് ആരാധകര്‍ പറയുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കുമേറെ പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരരാര്‍ത്ഥികളായി എത്തിയ ഇരുവരും അവിടെ വെച്ചാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഇരുവരുടെയും ബന്ധം വീട്ടില്‍ സമ്മതിക്കുകയും വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹിതരാകുകയും ചെയ്യുകയായിരുന്നു.