നിയമം പാലിക്കുന്ന ഒരു കെഎസ്ആർടിസി ബസുണ്ടോ? പൊതുജനം

അടിക്കടി റോബിൻ ബസ് പിടിച്ചെടുക്കുന്ന സർക്കാര്‌ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരാളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജനങ്ങൾ ഒന്നടങ്കം കർമ ന്യൂസിനോട് പറയുന്നു. റോബിൻ ബസിനെപ്പോലയുള്ള ബസ് ജനങ്ങൾക്ക് നല്ലതാണ്. റോബിൻ ബസിനോടും ഉടമയോടുമുള്ള വൈരാ​ഗ്യം തീർക്കലാണിപ്പോൾ നടക്കുന്നത്. സർക്കാർ വണ്ടികളൊന്നും ഒരു നിയമവും പാലിക്കാതെയാണ് സർവീസ് നടത്തുന്നതെന്ന് പൊതു ജനം പറയുന്നു.

വീഡിയോ കാണാം

അതേ സമയം ഓൾ ഇന്ത്യ പെർമിറ്റുമായി സർവീസ് നടത്തുന്ന റോബിൻ ബസ് എംവിഡി പിടിച്ചെടുത്തു. വൻ പോലീസ് സന്നാഹത്തോടെ എത്തിയാണ് എംവിഡി ബസ് പിടിച്ചെടുത്തത്. പിന്നാലെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് ബസ് മാറ്റി. തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

റോബിൻ ബസ് ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിൻറെ പെർമിറ്റും റദ്ദാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിയമ ലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗർമാർക്കെതിരെയും നടപടിയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച പുലർച്ചെ മൈലപ്രയിൽ വച്ച് ബസിന് വീണ്ടും പിഴ ചുമത്തിയിരുന്നു.

തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് ബുധനാഴ്ചയാണ് സർവീസ് പുനരാരംഭിച്ചത്. കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെയാണ് ഇന്നലെ വീണ്ടും പിഴ ചുമത്തിയത്. മുൻപ് ചുമത്തിയതടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.