കക്കൂസ് മാലിന്യത്തില്‍ ചവിട്ടി ഈ ഗ്രാമം;ത്വക്ക് രോഗത്തിന് അടിമകളാകുന്ന തലസ്ഥാനത്തെ ഒരു ഗ്രാമം

കക്കൂസ് മാലിന്യത്തില്‍ നടന്ന് ജീവിക്കേണ്ട ഒരവസ്ഥ. തലസ്ഥാന നഗരിയില്‍ പ്ലാമൂട്ടില്‍ ചാറാച്ചിറ എന്ന പ്രദേശത്തെ ജനങ്ങള്‍ക്കാണ് ഇത്തരമൊരു വിധി. ഇവിടെ ഓരോ ദിവസവും കക്കൂസ് മാലിന്യമൊഴുകുന്ന വെള്ളത്തില്‍ ചവിട്ടി നടന്ന് ആരാധാനാലയങ്ങളില്‍ അടക്കം പോകേണ്ട ഗതികേടിലാണ്. നിരവധി വര്‍ഷമാണി ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

പത്തിരുപത്തഞ്ച് വര്‍ഷമായി ഇതനുഭവിക്കുന്നു. പലരുടെയും വീട്ടുമുറ്റത്ത് കൂടിയാണ് മഴക്കാലത്തടക്കം ഇത് പൊട്ടിയൊഴുകുന്നത്. ഇത് സാംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുന്നു, പവരുടെയും രണ്ട് കാലുകളും വ്രണങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. പലര്‍ക്കും ത്വക്ക് രോഗം ബാധിച്ചിരിക്കുകയാണ്. സകല ആവശ്യങ്ങള്‍ക്കും ഈ റോഡ് വഴിയാണ് യാത്ര ചെയ്യേണ്ടതുണ്ട്. ഇ കക്കൂസ് വെള്ളത്തിലൂടെയാണ് ഐഎസ് ആക്കാദമി, തുടങ്ങി അടുത്തുള്ള സ്‌കൂള്‍ കുട്ടികള്‍ വരെ യാത്ര ചെയ്യേണ്ടത്.

ഈ നരകയാതനയ്‌ക്കെതിരെ അധികാരികള്‍ കണ്ണടച്ചിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരത്തില്‍ ശ്രദ്ധയില്‍പെടുത്തിയിട്ടും കാര്യമില്ല. ഇനി പ്രതീക്ഷ വീണ ജോര്‍ജെന്ന ആരോഗ്യമന്ത്രിയിലാണ്‌