കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഭർത്താവ് എന്നെ പ്രൊപ്പോസ് ചെയ്തതെന്ന് ചന്ദ്രലേഖ നായിക പൂജ ബത്ര

ചന്രലേഖ എന്ന മോഹൻലാൽ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമാണ് പൂജ ബത്ര. മമ്മൂട്ടിക്കൊപ്പം മേഘത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകനിലും താരം അഭിനയിച്ചിട്ടുണ്ട. കഴിഞ്ഞ വർഷം വിവാഹിതയായ നടി ഭർത്താവിനൊപ്പമുള്ള ചില രസകരമായ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് എന്റെ ഭർത്താവായ നവാബ് ഷാ അദ്ദേഹത്തിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്. നിങ്ങളുടെ പ്രാർഥനകളും അനുഗ്രഹങ്ങളും എന്നും ഞങ്ങൽക്കൊപ്പം ഉണ്ടാവണം എന്നും പറഞ്ഞ് കൊണ്ട് നവാബ് ഷാ പ്രൊപ്പോസ് ചെയ്ത സമയത്തെ ചിത്രങ്ങളായിരുന്നു ഇൻസ്റ്റാഗ്രാമിലൂടെ പൂജ പങ്കുവെച്ചത്. ഭാര്യയുടെ പോസ്റ്റിന് താെ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന കമന്റുമായി നവാബും എത്തിയിട്ടുണ്ട്.

1997-ൽ പുറത്തിറങ്ങിയ ‘വിരാസത്’ എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അനിൽ കപൂർ, തബു എന്നിവർക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടുകയുണ്ടായി. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച ‘ഭായ്’, സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ‘ഹസീന മാൻ ജായേഗി’ തുടങ്ങിയവ വിജയ ചിത്രങ്ങളായിരുന്നു.