കുർബാനയും വെഞ്ചരിപ്പും മുടക്കി, പള്ളിമേടയിൽ ലഹരി ഉപയോ​ഗം, വികാരി അച്ചൻ അറസ്റ്റിൽ

മയക്ക് മരുന്നും ലഹരിയും പള്ളി മുറിയിൽ വരെ എത്തി. .കൊച്ചി രൂപതയിലെ കുതിരക്കൂർ ഫാത്തിമാ മാതാ പള്ളി വികാരിയേയും യുവാക്കളേയും മയക്ക് മരുന്നുമായി ബന്ധപ്പെട്ട് നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.

ലഹരി ഉപയോഗത്തിൽ വികാരി അച്ചനേ പോലീസ് പിടിക്കുന്നത് വരെ എത്തി കാര്യങ്ങൾ. മാത്രമല്ല ഒരു കൂട്ടം ന്യൂജെൻ പയ്യന്മാരും വികാരി അച്ചന്റെ കൂടെ ലഹരി ഉപയോഗിക്കാൻ പള്ളി മേടയിൽ. എന്തൊരെ ഞടുക്കുന്ന കാഴ്ച്ചകലാണിതൊക്കെ. ഇവിടെ പള്ളി വികാരി ലഹരിയോ മദ്യമോ ഉപയോഗിച്ചു എന്നതിൽ അല്ല വിഷയം. അനേകായിരങ്ങൾക്ക് നേർവഴിയുടെയും മദ്യത്തിനും ലഹരിക്കും വഴി തെറ്റാതിരിക്കാനും ഉള്ള മത വിശ്വാസികളുടെ വാവൽ ഗോപുരങ്ങളാണ്‌ പള്ളികളും വൈദീകരും. എന്നാൽ പള്ളി കേന്ദ്രീകരിച്ച് വികാരി അച്ചൻ തന്നെ ഇതിന്റെ ഉപയോഗക്കാരനും വിതരണക്കാരനും ഒക്കെയാകുമ്പോൾ ഉണ്ടാകുന്നത് വലിയ മൂല്യ ച്യുതികളാണ്‌. വികാരി അച്ചൻ മദ്യപിക്കുന്നതും ഒന്നും വിഷയമേ അല്ല. എന്നാൽ ഒരു കൂട്ടം ചെറിയ കുട്ടികളേയും അതിനായി ഉപയോഗിക്കാൻ പഠിപ്പിക്കുന്നു. അവർക്ക് ലഹരി പകർന്ന് നല്കുന്നു

വികാരി അച്ചൻ ലഹരി ഉപയോഗിച്ചു എന്ന് ഇടവകക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം പള്ളിയിൽ കുർബാന മുടങ്ങി എന്നു പറയുന്നു. ഒരു വെഞ്ചരിപ്പ് കർമ്മത്തിനും വൈദീകൻ എത്തിയില്ല. തുടർന്ന് ക്ഷുഭിതരായ വിശ്വാസികൾ പള്ളിമേടയിൽ എത്തിയപ്പോൾ കണ്ടത് ലഹരി ഉപയോഗിച്ച് ആനന്ദത്തിൽ ഇരിക്കുന്ന വികാരി അച്ചനേ ആയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസിനോട് പോലീസ് പറഞ്ഞത് വികാരിയെ അറസ്റ്റ് ചെയ്തത് കുറച്ച് ചെറുപ്പാക്കാർക്ക് ഒപ്പം ഇരുന്ന് മദ്യപിച്ചതിനാലാണ്‌ എന്നാണ്‌. വികാരി അച്ചൻ മദ്യപിച്ചാൽ അറസ്റ്റ് എന്തിനായിരുന്നു എന്ന് ചോദിച്ചപ്പോൾ മദ്യപിച്ച ശേഷം കുർബാന മുടക്കി എന്നും വെഞ്ചരിപ്പ് മുടക്കി എന്നും വിശ്വാസികൾ പറഞ്ഞതായി പോലീസ് അറിയിച്ചു. തുടർന്ന് വിശ്വാസികൾ ക്ഷുഭിതരായി പള്ളി മേട വളഞ്ഞപ്പോൾ വികാരി അച്ചനെ കരുതൽ തടങ്കൽ എന്ന രീതിയിൽ അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു എന്നും പറഞ്ഞു. സ്ഥലത്ത് കൂടുതൽ വിഷയവും സംഘർഷവും ഉണ്ടകാതിരിക്കാനാണ്‌ വികാരി അച്ചനേ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റിയത് എന്നും പോലീസ് പറയുന്നു