പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് ദിവസം കൊണ്ട് 12 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നു, നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കൂടുതല്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നു. പത്ത് ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി 12 സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായിട്ടിലാണ് പ്രധാനമന്ത്രി എത്തുന്നത്.

29 വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുക. തമിഴ്‌നാട്, തെലങ്കാന, അസം, ജമ്മു കശ്മീര്‍, ഒഡീഷ, യുപി, ബംഗാള്‍, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളാലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. തിങ്കാളാഴ്ച പ്രധാനമന്ത്രി തെലങ്കാനയില്‍ എത്തും.

തുടര്‍ന്ന തമിഴാനാട്ടിലെ കല്‍പ്പാക്കത്തുള്ള ഭാരതീയ നാബികിയ വിദ്യുത് നിഗം ലിമിറ്റഡ് അദ്ദേഹം സന്ദര്‍ശിക്കും. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് തെലങ്കാനയില്‍ സംഗറെഡ്ഡിയില്‍ നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.