പ്രാണാ പ്രതിഷ്ഠ ചടങ്ങിന്റെ മുഖ്യ യജമാനൻ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യ യജമാനനായ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ എത്തി. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ച എല്ലാ അതിഥികളും ക്ഷേത്രത്തിലേക്ക പ്രവേശിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായിട്ടുള്ള ചടങ്ങുകള്‍ 11.30 ഓടെ ആരംഭിക്കും. രാവിലെ ആറ് മണിക്ക് തന്നെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ ആരംഭിച്ചിരുന്നു. വന്‍ സുരക്ഷയിലാണ് അയോധ്യയും പരിസരവും.

നഗരത്തില്‍ പൂക്കാളാല്‍ അലങ്കരിക്കപ്പെട്ട പാതയോരങ്ങളില്‍ ഓരോ 100 മീറ്ററിലും വിവിധ സംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നുണ്ട്. അയോധ്യയില്‍ രാമ സങ്കീര്‍ത്തനം സ്പീക്കറുകളിലൂടെ നഗരത്തിലാകെ മുഴങ്ങുകയാണ്. ക്ഷേത്രം നില്‍ക്കുന്ന പഴയ അയോധ്യ നഗരത്തിലെ താമസക്കാരാല്ലാത്ത പുറത്തുനിന്നുള്ള ഒരു ഭക്തരെയും ഇന്ന് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല.

ചടങ്ങില്‍ പാസുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. 12.05 മുതല്‍ 12.55 വരെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. അതേസമയം പ്രധാനമന്ത്രി ഒരു മണിക്ക് പ്രത്യേകം തയ്യാറാക്കി വേദിയില്‍ അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേര്‍ തില ക്ഷേത്ര ദര്‍ശനം കൂടെ നടത്തിയ ശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുന്നത്.