ഇഡിക്ക് മുന്നില്‍ തോമസ് ഐസക് ഹാജരാകില്ല, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വിശദീകരണം

കൊച്ചി. സിപിഎം നേതാവ് തോമസ് ഐസക് ഇഡിക്ക് മുന്നില്‍ ഇന്നും ഹാജരാകില്ല. കിഫ്ബി മസാലബോണ്ട് കേസിലാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നല്‍കിയത്. ഇത് രണ്ടാം തവണയാണ് ഇഡി നോട്ടീസ് അയച്ചിട്ടും തോമസ് ഐസക് ഹാജരാകാതിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും തോമസ് ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു.

അഭിഭാഷകര്‍ മുഖേനെയാണ് തോമസ് ഐയക് ഇഡിയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. മുമ്പ് ജനുവരി 12ന് തോമസ് ഐസക്കിന് ഇഡി നോട്ടീസ് അയച്ചിരുന്നു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും നേതൃയോഗങ്ങളും ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന തോമസ് ഐസക് മറുപടി നല്‍കി. തുടര്‍ന്നാണ് ജനുവരി 22 ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ഇഡിയുടെ നോട്ടീസിനെ ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നോട്ടീസില്‍ അപാകതകളുണ്ടെന്ന തോമസ് ഐസകിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. തുടര്‍ന്ന ഇഡി വീണ്ടും നോട്ടീസ് നല്‍കുയയാരുന്നു. കിഫ്ബി മസാല ബോണ്ട് കേസുമായി മുന്നോട്ട് പോകുവനാണ് ഇഡിയുടെ തീരുമാനം. തോമസ് ഐസക് തുടര്‍ച്ചയായി ഹാജരാകാതിരുന്നാല്‍ തുടര്‍ നടപടിയിലേക്ക് ഇഡി കടക്കും.