പിത്യുവിന്റെ പടമുള്ള കേക്ക് വേണമെന്ന് കുട്ടി ആരാധിക, വിഡിയോ പങ്കുവെച്ച്‌ പൃഥ്വിരാജ്

മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആമി എന്ന കൊച്ചു ആരാധികയുടെ വീഡിയോ താരം പങ്കുവെച്ചത് വൈറലാവുകയാണ്. മൂന്ന് വയസ്സുകാരിയായ ആരാധികക്ക് പൃഥ്വിരാജിന്റെ പഠമുള്ള കേക്ക് വേണമെന്നാണ് ആവശ്യം.

രാജീവ് മേനോന്റെ മകളാണ് ആമി. ഇപ്പോള്‍ അമ്മയുടെ കയ്യില്‍ ഇരുന്ന് കൊണ്ട് കേക്കില്‍ പൃഥ്വിരാജിന്റെ പടം വേണമെന്ന് ആവശ്യപ്പെടുന്ന ആമിയും അത് നിറവേറ്റിക്കൊടുക്കുന്ന അച്ഛനുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോ. കേക്കില്‍ പൃഥ്വിയുടെ ചിത്രം കണ്ടതും, അതുവരെ സംഗതി കിട്ടുമോ ഇല്ലയോ എന്ന് കണ്‍ഫ്യൂഷനില്‍ ആയിരുന്ന ആമിയുടെ മുഖം തിളങ്ങി.

പൃഥ്വിരാജ് തന്നെയാണ് ആമിയുടെ ഈ ക്യൂട്ട് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചെറുപ്രായത്തിലേ ഒരാളുടെ ജീവിതത്തില്‍ പ്രാധാന്യം ലഭിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പൃഥ്വി പറയുന്നു. ഭാര്യ സുപ്രിയ മേനോനും കുഞ്ഞു ആമിയുടെ കുസൃതിത്തരം ആസ്വദിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്.