ഭര്‍ത്താവിന് താല്‍പര്യമില്ല, ചുബനരംഗങ്ങളില്‍ ഇനി അഭിനയിക്കാനില്ല; പ്രിയാ മണി

ചുംബനരംഗങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന തീരുമാനവുമായി നടി പ്രിയാമണി രംഗത്ത്. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു. പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്നാല്‍ എന്റെ ഭര്‍ത്താവ് അങ്ങനെയല്ല. എന്നാല്‍ വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താല്‍പര്യമില്ല. അത് സ്വാഭാവികമല്ലേയെന്നും പ്രിയാമണി പറയുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു പ്രിയയുടേയും മുസ്തഫയുടേയും വിവാഹം. തന്റെ ഭര്‍ത്താവിനും കുടുംബത്തിനും ഇഷ്ടമില്ലാത്തതുകൊണ്ട് ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് നടിയുടെ നിലപാട്. അതേസമയം, സിനിമയില്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിനും കുടുംബത്തിലും നല്ല താല്‍പ്പാര്യമാണെന്നും പ്രിയമണി പറയുന്നു.

പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമാകുന്നു.. പരസ്പരം മനസ്സലാക്കി ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് എന്നാണ് പ്രിയമാണി ഏറ്റവുമൊടുവില്‍ നല്‍കിയ അഭിമുഖത്തിലും പറഞ്ഞത്. മറ്റൊരു മതത്തില്‍ പെട്ട ആളെ വിവാഹം ചെയ്തതില്‍ ഇരുവീട്ടിലും പ്രശ്നങ്ങളുണ്ടായോ എന്ന ചോദ്യത്തിന്, ഇത് ഞങ്ങളുടെ ജീവിതമാണ്.. പിന്നെ വീട്ടുകാര്‍ക്ക് എന്ത് വിദ്വേഷമുണ്ടാവാനാണ് എന്നാണ് പ്രിയയുടെ മറുചോദ്യം. രണ്ട് മതത്തെയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുമെന്ന് വിവാഹത്തിന് മുന്‍പേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു എന്നും പ്രിയ പറയുന്നു.

വിവാഹ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഞാന്‍ ലൊക്കേഷനിലേക്ക് മടങ്ങിയിരുന്നു. മുസ്തഫ അക്കാര്യത്തില്‍ എനിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. അതെന്റെ ഭാഗ്യമാണ്. വീട്ടില്‍ ഭര്‍ത്താവ് വരുന്നത് വരെ ഉണ്ണാതെയും ഉറങ്ങാതെയും കാത്തിരിയ്ക്കുന്ന ഭാര്യയെ വേണം എന്ന സങ്കല്‍പമുള്ള ആളൊന്നുമല്ല മുസ്തഫ. ഞാന്‍ അഭിനയിക്കുന്നതിനോട് തന്നെയാണ് അദ്ദേഹത്തിന് താത്പര്യം. പിന്നെ ഞങ്ങള്‍ വളരെ റിയലിസ്റ്റിക്കാണ്. നാടകീയമല്ല ഞങ്ങളുടെ സംഭാഷണം പോലും. ഉദാഹരണത്തിന്, മുസ്തഫ ഇപ്പോള്‍ എന്നോട് ഭക്ഷണം കഴിച്ചോ എന്ന് മെസേജ് അയച്ച് ചോദിക്കുകയാണെങ്കില്ല.. ‘ഇല്ല എനിക്ക് വിശന്നില്ല’ എന്ന് പറഞ്ഞാല്‍ തീര്‍ന്നു. പിന്നെ അതിന്റെ പേരില്‍ കൊഞ്ചില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.. അതൊകണ്ട് റിയലിസ്റ്റിക് എന്ന സംഭവം തുടരാന്‍ കഴിയുന്നു.