ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം, സിദ്ദിഖിനും എല്ലാമറിയാം, പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഇതിനിടെ പ്രതി പള്‍സര്‍ സുനിയുടേത് എന്ന രേകില്‍ നടന്‍ ദിലീപിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് പ്രതരിക്കുന്നു. 2918ല്‍ പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന പേരില്‍ പുറത്തെത്തിയ കത്തില്‍ സിദ്ദിഖിന് എതിരെയും വിമര്‍ശനമുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറത്ത് വിടണം എന്നാവശ്യപ്പെട്ട് സുനി അമ്മയെ ഏല്‍പ്പിച്ച കാത്താണിതെന്നാണ് വിശദീകരണം.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് എതിരെ ദിലീപ് എറണാകുളത്തെ ഹോട്ടലില്‍ വെച്ച് ഗൂഢാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നു. തന്നെ രക്ഷിക്കുമെന്ന് കരുതിയ ദിലീപ് കുടുക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കിയാണ് ഈ കത്ത് എഴുതിയതെന്നും സുനി കത്തില്‍ വ്യക്തമാക്കുന്നു.

അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാനാണോ ദിലീപ് അറസ്റ്റിലായപ്പോള്‍ സിദ്ദിഖ് ഓടി നടന്നതെന്ന് കത്തില്‍ ചോദിക്കുന്നു. ദിലീപിനും പല അടുത്ത സുഹൃത്തുക്കള്‍ക്കും സെക്‌സ് റാക്കറ്റുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് സുനി ആപരോപിക്കുന്നു. പ്രതികളെയും സാക്ഷികളെയും അഭിഭാഷകരെയും ഉള്‍പ്പെടെ എലാലവരെയും ദിലീപി വിലയ്ക്ക് വാങ്ങി.

തനിക്ക് ശിക്ഷകിട്ടിയാലും പരാതിയോ പരിഭവമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അത് തനിക്ക് വേണ്ടിയല്ലെന്ന് ഒാൊര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പുള്ള കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയല്ല, തല്ലിക്കൊല്ലും. പോലീസിന്റെ കൈയ്യില്‍ നിന്നും നല്ല തല്ല് കിട്ടിയിട്ടും താനും വിജീഷും ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്ത് വന്നാലും ഇനി ദിലീപിന്റെ പണം ആവശ്യമില്ല, എല്ലാം കോടതിയില്‍ തുഫന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിറന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിക്കും.-കത്തില്‍ പള്‍സര്‍ സുനി പറയുന്നു.