രാമ ക്ഷേത്രം തകർത്ത് പകരം മസ്ജിദ് പണിയും; ഭീഷണിയുമായി ഭീകരസംഘടനയായ അൽ ഖ്വായ്ദ

ന്യൂഡല്‍ഹി. രാമക്ഷേത്രം തകര്‍ത്ത് പകരം മസ്ജിദ് പണിയുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ അല്‍ ഖ്വായ്ദ. ഘസ്വ ഇ ഹിന്ദ് എന്ന അല്‍ ഖ്വായ്ദ ജേണലിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. വിശുദ്ധ യുദ്ധമായ ജിഹാദിനെ ഇന്ത്യയിലെ മുസ്ലീം ജനത പിന്തുണയ്ക്കണമെന്നും ജേണലില്‍ ആവശ്യപ്പെടുന്നുണ്ട്.

110 പേജുകളാണ് ജേണലിലുള്ളത്. രാമക്ഷേത്രം ഉയരുന്നത് പോലെ തന്നെ തകര്‍ക്കപ്പെടും. തല്‍സ്ഥാനത്ത് ബാബറി മസ്ജിദ് ഉയരും. അല്‍ ഖ്വായ്ദ പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ആരാധാന അവസാനിപ്പിച്ച് ഇന്ത്യയെ പൂര്‍ണമായും ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാക്കണം. ഇതിനായി യുദ്ധം ചെയ്യണമെന്നും ജേണലില്‍ പരാമര്‍ശിക്കുന്നുണ്ട്.