സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം. സിഎംആര്‍എല്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി ഫണ്ട് എന്ന രീതിയിലാണ് പണം വാങ്ങിയത്. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നപ്പോഴാണ് പണം വാങ്ങിയതെന്നും രമേശ് ചെന്നിത്തല. ലഭിച്ച പണം കൃത്യമായി പാര്‍ട്ടി അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ എത്ര പണമാണ് വാങ്ങിയതെന്ന് ഓര്‍മ്മയില്ല. പണം നല്‍കിയതിന് പ്രത്യുപകാരമായി എംഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്ത് ഉദ്ദേശത്തോടെയാണ് കര്‍ത്ത സംഭാവന തന്നതെന്ന് അറിയില്ല. അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമാണ്.

വീണയ്ക്ക് പണം നല്‍കിയത് അഴിമതിയായിട്ടാണ്. അതേസമയം പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ബിസിനസ് തടസ്സപ്പെടാതിരിക്കുവനാണ് പണം നല്‍കിയതെന്നാണ് കമ്പനി സിഎഫ്ഒ പറയുന്നത്.