പിന്ന് കിട്ടിയാല്‍ രമ്യ കുന്തമാക്കും,  നല്ല മറുപടി കൊടുക്കുമെന്നും റംസാന്‍

ഏറ്റവും ഒടുവിലായി ബിഗ്‌ബോസ് ഹൗസില്‍ എത്തിയ മത്സരാര്‍ത്ഥിയാണ് രമ്യ. ഹൗസില്‍ രമ്യ നടത്തുന്ന പല പ്രതികരണങ്ങളും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് പിടിക്കുന്നില്ല. ജയില്‍ നോമിനേഷനില്‍ രമ്യയുടെ പേരും പല മത്സരാര്‍ത്ഥികളും പറഞ്ഞിരുന്നു. ഇതിന് കാരണം ആയി പറഞ്ഞ കാര്യം അംഗീകരിക്കാന്‍ രമ്യ തയ്യാറായതുമില്ല. നോബി ജയിലിലേക്ക് നോമിനേറ്റ് ചെയ്ത വ്യക്തിയായിരുന്നു രമ്യ. ഇതെ കുറിച്ച് നോബിയോട് രമ്യ സംസാരിക്കുകയും ചെയ്തു.

ഗുഡ് പെര്‍ഫോര്‍മര്‍ എന്ന് തന്നെ പറയണ്ട, ഞാന്‍ ചെയ്തതിന്റെ ഒരംശം എങ്കിലും പറയാമായിരുന്നു എന്ന് നോബിയോട് രമ്യ കരഞ്ഞുകരൊണ്ട് പറഞ്ഞു. നീ നല്ലൊരു അഭിനേത്രിയാണെന്ന് നേരത്തെ തന്നെ തെളിയിച്ചുട്ടുണ്ടെന്ന് നോബി രമ്യയോട് പറഞ്ഞു. എന്നാല്‍ ഇത് കേള്‍ക്കാന്‍ രമ്യ തയ്യാറായില്ലായിരുന്നു. ഇതിനിടെ ഇവരുടെ ചര്‍ച്ചക്കിടയിലേക്ക് കിടിലന്‍ ഫിറോസ് എത്തി.

ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ കിടിലന്‍ ഫിറോസ് ജയിച്ചു. മണിക്കുട്ടന്‍ ഋതുവിനേയും പിന്തള്ളിയാണ് ടാസ്‌ക്കില്‍ ജയിച്ചത്. ഇത് ഹൗസില്‍ ചര്‍യായിരുന്നു. രമ്യ, മജ്‌സിയ, ഡിംപല്‍, ഫിറോസ് ഖാനും മായിരുന്നു ഇതിനെ കുറിച്ച് സംസാരിച്ചത്. ടാസ്‌ക്ക് അവസാനിക്കാനുള്ള ബസര്‍ ശബ്ദം കേള്‍ക്കുന്നതിന് മുന്‍പ് തന്നെ റംസാന്‍ കൈ ഉയര്‍ത്തി കാണിച്ച് ടാസ്‌ക്ക് നിര്‍ത്താന്‍ മത്സരാര്‍ഥികളോട് പറഞ്ഞു എന്ന് രമ്യയും കൂട്ടരും ഫിറോസിനോട് പറഞ്ഞു. മണിക്കുട്ടന്‍ തോല്‍ക്കാനുള്ള കാരണമായിട്ടാണ് പറഞ്ഞത്. ഈ സമയം റംസാന്‍ അവിടെ എത്തുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

താന്‍ കിടിലന്‍ ഫിറോസിനോടാണ് അത് പറഞ്ഞത്. . അദ്ദേഹം ചുറ്റി തീര്‍ന്നപ്പോള്‍ കൈ പൊക്കി കാണിക്കാനാണ് പറഞ്ഞിരുന്നു എന്ന് റംസാന്‍ പറഞ്ഞു. ശേഷം റംസാന്‍ സായി, നോബി, കിടിലം ഫിറോസ് എന്നിവരോട് രമ്യയെ കുറിച്ച് പറയുകയും ചെയ്തു. രമ്യ ചേച്ചിക്ക് പിന്‍ കിട്ടിയാല്‍ കുന്തം ആക്കും, ചിലപ്പോള്‍ അങ്ങനെയാകും ഇവിടെ നില്ക്കാന്‍ പറഞ്ഞിരിക്കുന്നത് എന്ന് റംസാന്‍ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം കഴിഞ്ഞാല്‍ താന്‍ നല്ല മറുപടി കൊടുക്കുമെന്നും റംസാന്‍ പറഞ്ഞു.