ഞങ്ങൾ തമ്മിൽ 16 വർഷത്തെ പരിചയമുണ്ട്, പ്രണയം തുടങ്ങിയത് അപ്പോൾ- രഞ്ജിനി ഹരിദാസ്

കാമുകൻ ശരതുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. കഴിഞ്ഞ ദിവസമായിരുന്നു ശരതിന്റെ ജന്മദിനം. ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രവും രഞ്ജിനി പങ്കുവെച്ചിരുന്നു. പതിനാറ് വർഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങൾ തമ്മിൽ. എന്നാൽ ഇപ്പോഴാണ് ഞങ്ങൾക്കിടയിൽ പ്രണയം വന്നതെന്നാണ് രഞ്ജിനി പറയുന്നത്. നേരത്തെയും തനിക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ട്. ആത്മാർത്ഥമായാണ് പ്രണയിച്ചതെങ്കിൽക്കൂടിയും എല്ലാം തകരുകയായിരുന്നു. ശരത് വിവാഹിതനായിരുന്നു, എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു.

എന്നാൽ രണ്ടാളും സിംഗിളായതോടെയാണ് ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചത്. ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. ഡാൻസ് പഠിക്കുക എന്നുള്ളത് ഒരു വലിയ ആഗ്രഹമായിരുന്നെന്നും രഞ്ജിനി പറയുന്നു.. ഇങ്ങനെ ഒരാൾ പറഞ്ഞാൽ നൃത്തത്തെ ജീവനായി കാണുന്ന ഞാൻ ആ സ്വപ്നം സഫലമാക്കാൻ സഹായിക്കാതെ പോകാൻ കഴിയില്ലല്ലോ. എന്നെ പഠിപ്പിക്കുന്നത് ഒരു ശ്രമകരമായ കാര്യം ആയിരിക്കും എന്ന് എന്നോടുപറഞ്ഞ ആദ്യത്തെ സ്റ്റുഡന്റാണ്. അതുകൊണ്ടുതന്നെ ഇത് എനിക്കു ഒരു ചാലഞ്ചാണെന്നായിരുന്നു കോറിയോ​ഗ്രാഫറായ അബാദ് കുറിച്ചത്.

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. അവതരണ ശൈലിയിൽ രഞ്ജിനി കൊണ്ടുവന്ന ഇരു കൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. എന്നാൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ താരം ഇടം പിടിച്ചിട്ടുണ്ട്. രഞ്ജിനിയുടെ അവതരണം ഇല്ലാതെ ഒരു ഷോ പോലും മുന്നോട്ട് പോകില്ല എന്ന അവസ്ഥയായിരുന്നു ഒരു കാലത്ത് മലയാളത്തിലുണ്ടായിരുന്നത്.

സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു,. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്. ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു.