പണ്ട് തടിച്ചിരുന്ന റിമി ഇപ്പോൾ എങ്ങനെ ഇങ്ങനെയായി, ഇപ്പോളാണ് സുന്ദരിയെന്ന് ആരാധകർ

ലോക്ക് ഡൗൺ കാലം വീട്ടിലിരുന്ന് ആഘോഷമാക്കുകയാണ് മലയാളികളുടെ സ്വന്തം റിമി ടോമി. ദിവസവും സോഷ്യൽ മീഡിയയിലൂടെ സ്വന്തം വിശേഷങ്ങൾ താരം പങ്കു വയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താൽപ്പര്യമുണ്ട്. നിരവധി ആരാധകരാണ് താരത്തിന് സോഷ്യൽ മീഡ‍ിയയിൽ ഉള്ളത്. ഇപ്പോള്‍ ടിക് ടോകിലും നടി സജീവമാണ്. ഹിന്ദി ഗാനത്തിനൊപ്പം പാടി അഭിനയിക്കുന്ന ഒരു വീഡിയോ കൂടി റിമി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. എക്‌സപ്രഷന്‍ ക്വീന്‍ ആണെന്നും ടിക് ടോകില്‍ പതിയെ തുടങ്ങാം. ഇപ്പോള്‍ പ്രൈവറ്റ് ആയി കുറച്ച്‌ ചെയ്യുന്നേ ഉള്ളു എന്ന് ഒരു ആരാധികയ്ക്ക് മറുപടിയായി റിമി പറഞ്ഞു. ഇപ്പോള്‍ സമയം കൂടുതലുള്ളത് കൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റ് ബോക്‌സ് ഓണ്‍ ആക്കുകയും ആരാധകരുമായി സംസാരിക്കാറുമുണ്ട്.

ഇന്ന് റിമി ടോമി പങ്കുവച്ചിരിക്കുന്ന ചിത്രം ഏകദേശം 15 വർഷം മുമ്പുള്ളത്തെ ചിത്രമാണ്. മനോജ് കെ ജയന്‍, സലീം കുമാര്‍, കോട്ടയം നസീര്‍, നസീര്‍ സംക്രാന്തി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന റിമി ടോമിയായിരുന്നു ചിത്രത്തിലുള്ളത്. മനോജേട്ടന്‍ അയച്ച്‌ തന്നതാണ്. ഒരു ഇറ്റാലിയന്‍ ഓര്‍മ്മ.പ്രവാസികള്‍ ഒരുപാട് ബുദ്ധിമുട്ടുന്നതായി അറിയാം. എത്രയും പെട്ടെന്ന് അവരുടെ സങ്കടങ്ങള്‍ തീരട്ടെ. അതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞതായി അറിയുന്നു. ധൈര്യമായി ഇരിക്കൂ… എല്ലാം വേഗം ശരിയാവാന്‍ പ്രാര്‍ഥിക്കാം. 2005 ലോ 2006 ലോ എടുത്ത ചിത്രമാണ് ഇതെന്ന് തോന്നുന്നു’ എന്നും റിമി കുറിച്ചു.

ചിത്രത്തിന് താഴെ നിരവധധി കമന്റുകളുമായി ആരാധകരും എത്തി. 15 വർഷം മുമ്പ് റിമി നല്ല തടിച്ചിയായിരുന്നു എന്നാണ് ഒരു വിഭാ​ഗം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. റിമിയ്ക്ക് ഒഴികെ ബാക്കി ആര്‍ക്കും തന്നെ കാര്യമായ മാറ്റം തോന്നുന്നില്ലെന്നും അഭിപ്രായമുണ്ട്. ഇതിന് മുന്‍പൊരു ദിവസമിട്ട ചിത്രത്തിന് വീട്ടിലിരിക്കുമ്പോഴും മേക്കപ്പ് ഇടണോ? മേക്കപ്പ് ഇല്ലാതെ കാണാന്‍ കഴിയുമോ എന്നൊക്കെ ആരാധകര്‍ ചോദിച്ചിരുന്നു. പിന്നാലെ ഞാന്‍ ഒരു പ്രോഗ്രാമിന് വീഡിയോ ചെയ്ാന്‍ വേണ്ടി ഒന്ന് റെഡി ആയതാണ്. മേക്കപ്പ് കൂടിന്ന് പറയല്ലേ. ലിപ്സ്റ്റിക് ഇട്ടു. കണ്ണും എഴുതി. അത്രയേ ചെയ്തിട്ടുള്ളു. സൗന്ദര്യം ദൈവം വാരിക്കോരി തന്ന് പോയി. എന്ത് ചെയ്യാനാണ്… എന്നും റിമി ക്യാപ്ഷനിട്ടു. ഇതോടെ വീണ്ടും രസകരമായ കമന്റുകള്‍ വന്നു. ചേച്ചിയെ കാണാന്‍ തെന്നിന്ത്യന്‍ നടി സാമന്തയുടെ ലുക്ക് ഉണ്ടെന്നായിരുന്നു ചിലരുടെ അഭിപ്രായം.