റിയാസിനേ പുകഴ്ത്തി ദേശദ്രോഹം എഴുതി 2 മാധ്യമങ്ങള്‍, രണ്ടിലും ഒരേ വാര്‍ത്ത, എഴുതിനല്‍കിയതും ഒരേ കേത്ത്രില്‍ നിന്ന്

കുലം കുത്തുന്ന മലയാള മാധ്യമങ്ങള്‍. ഭീകരതകേരളത്തേതുറിച്ച് നോക്കുമ്പോഴും ചില മാധ്യമങ്ങള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനേ പോലും ചതിക്കുകയാണ്. രാജ്യം കുട്ടി ചോറായാലും വിദേശ ഫണ്ടും പരസ്യ പണവും കച്ചവടവുമാണ് ഈ മാധ്യമങ്ങളുടെ ആശ്വാസം . കൊടും തീവ്രവാദിയെ സ്റ്റോറി ടെല്ലര്‍ ആക്കി കേരളത്തിലെ രണ്ടു പ്രധാന മാധ്യമങ്ങള്‍.
കേരളത്തിലെ ചില മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തയുടെ നേരെ ഓപ്പോസിറ് എഴുതി വച്ചാല്‍ മാത്രം മതി വളരെ ലാഭകരമായി ഒരു പത്രവും, ചാനലും നടത്താനെന്ന്. അത് വായിച്ചപ്പോള്‍ എത്ര സത്യമാണെന്നു ചിന്തിച്ചു പോയീ. തിരുവനതപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ സ്‌പോടങ്ങ്ള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന റിയാസ് അബുബക്കര്‍ എന്ന തീവ്രവാദിയെ പൂക്കളുടെ രാജാവെന്നും, കോഴി മുട്ടയില്‍ അടയിരിക്കുന്ന തള്ള കോഴിയെന്നുമൊക്കെ ചിത്രീകരിച് ആറാടുകയാണ് ചില മാധ്യമങ്ങള്‍.

ശ്രിലങ്കയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനാ സമയം നടന്ന തീവ്രവാദി ആക്രമണത്തില്‍ 253 പേര്‍ കൊല്ലപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ സുരക്ഷ ഏജന്‍സി അറസ്റ്റ് ചെയ്ത തീവ്രവാദി റിയാസ് അബൂബക്കറിനെ കുറിച്ച് രണ്ടു മുഖ്യ ധാരാ മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ചിരിക്കുന്നു കണ്ടാല്‍ ഏതൊരു കേരളീയനായും ലജ്ജ തോന്നും. മൂക്കത്തു വിരല്‍ വച്ച് പോകും.റിയാസ് അബൂബക്കറിന്റെ ഫെയ്സ് ബുക്ക് പേജില്‍പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തീവ്ര മത ചിന്തകളും, ഇതര മത സ്പര്‍ദ്ദയും, ദേശ വിരുദ്ധതയും കാണാതെ പൂവും കാറ്റും മഴയും തപ്പിയെടുത്ത് ന്യായികരിക്കുന്ന മാധ്യമങ്ങള്‍ 43 വിദേശികള്‍ അടക്കം 253 പേര്‍ കൊല്ലപെട്ട തെരുവില്‍ ഒന്ന് പോയി നില്‍ക്കേണ്ടതാണ്. ചിന്നി ചിതറി ഒടുങ്ങിയ ആ ജീവനുകള്‍ക്കുമുണ്ട് പൂക്കളുടെയും, മഴയുടേയുമൊക്കെ കഥ പറയാന്‍. ആ ആക്രമണത്തില്‍ മരിച്ച ആരുടെയെങ്കിലും ഒരു സ്റ്റോറി ചെയ്യാന്‍ ഈ മാധ്യങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. ഇരയായവരുടെ അല്ല, വേട്ടക്കാരന്റെ ചിത്രങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും വച്ച് അച്ചടിച്ച് നിരത്തുന്നത് രാജ്യദ്രോഹം തന്നെയാണ്.

ഇതൊക്കെ കണ്ടില്ലെന്നു നടിച്ചു വെറുതെ വിടാമെന്ന് കരുതിയാല്‍ അതിനും കഴിയില്ല. മലയാളത്തിലെ രണ്ട് മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയം ഒരേ തലവാചകത്തോടെ പബ്ലിഷ് ചെയ്തത് ഒരിക്കലും യാദൃശ്ചികമല്ല. ആണെന്ന് കരുതാന്‍ തക്കവണ്ണം വിഡ്ഢികളല്ല മലയാളികള്‍. ഇതില്‍ ഒരു ഗൂഡാലോചന ഉണ്ടാകും. ആരോ തയ്യാറാക്കി കൊടുത്ത സ്റ്റോറി ബോര്‍ഡ് അതെ പടി പ്രസിദ്ധീകരിക്കുകയാണ് രണ്ടു മാധ്യമങ്ങളും ചെയ്തത്. ഇത് ഒരു മലയാളിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഓരോ മലയാളിയും പൊട്ടിത്തെറിച്ച കുഞ്ഞു മകളുടെ ചേതനയറ്റ ശരീരം കണ്ടു വിങ്ങി പൊട്ടിയവരാണ്. അടര്‍ക്കളത്തിലെ കബന്ധങ്ങള്‍ കണ്ടു പൊട്ടിച്ചിരിക്കുകയാണ് നിങ്ങള്‍. ആ രണഭൂവില്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന സംതൃപ്തിയോടെ കൊടും ഭീകരതയെ ഉമ്മ വച്ച് പണം ഉണ്ടാക്കുകയോ, ആത്മ രതി കണ്ടെത്തുകയോ ആണ് നിങ്ങള്‍. ഒരു വിദേശ രാജ്യത്തെ ഏറ്റവും പാവങ്ങളായ കുറെ പേരെ ബോംബ് വെച്ച് കൊന്നിട്ടും അതിനെ അനുകൂലിച്ചു ഗോസിപ്പുകള്‍ പടര്‍ത്തുന്നത് അത്തരം അനുഭവങ്ങള്‍ സ്വന്തമായി നേരിടാത്തതു കൊണ്ടാണ്. ഈ മാധ്യമങ്ങളുടെ ഉടമസ്ഥരുടെ മക്കളില്‍ ഒരാള്‍ കൈയ്ക്കുഞ്ഞുമായി ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്ററിനു ആ പള്ളിയില്‍ ഉണ്ടായിരുന്നെങ്കില്‍ തീവ്രവാദിയുടെ പൂക്കള്‍ പ്രണയം ഒരിക്കലും ഒരു കഥയ്ക്ക് ആ മാധ്യമത്തില്‍ വിഷയമാകുമായിരുന്നില്ല. ശക്തമായി തള്ളി പറയേണ്ടതിനെ തള്ളി പറയാത്തത് കാരണം ആരെയാണോ എതിര്‍ക്കാനായി വെമ്പല്‍ കൊള്ളുന്നത് അവര്‍ ശക്തി പ്രാപിച്ചു ഭാരതത്തിന്റെ ഭരണം തന്നെ കയ്യാളുകയാണ്. അവിടെയും നിങ്ങള്‍ പരാജയപ്പെടുകയാണ്. പൂഴിമണലില്‍ തല താഴ്ത്തി വെച്ചിട്ടൊന്നും യെധാര്‍ദ്ധ പ്രശ്‌നങ്ങളില്‍ നിന്ന് ആര്ക്കും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ആമയുടെ പുറംതോട് എത്ര ശക്തമാണെങ്കിലും, ചൂട് വെള്ളത്തിലിട്ടാല്‍ പുറം തോട് വേര്‍പെടുത്തി ശരീരം പുറത്തു വന്നിരിക്കും.

തീവ്രവാദികള്‍ കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്നാണു റിയാസിനെ ചോദ്യം ചെയ്തതില്‍ നിന്ന് എന്‍ ഐ എ ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. തീവ്രവാദികള്‍ അങ്ങനെയൊരാക്രമണം നടത്താന്‍ പദ്ധതി ഇട്ടാല്‍ അതാദ്യം പൊട്ടുന്നത് ഈ മാധ്യമ സ്ഥാപനങ്ങളില്‍ തന്നെയാകും. കാരണം അവര്‍ക്കു കുടപിടിക്കുന്നവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറാന്‍ താരതമ്യേന എളുപ്പമല്ലേ? ഒരു തീവ്രവാദിയും ഒരു ബോംബും ആര്‍ എസ് ആസ്ഥാനത്തു പൊട്ടിച്ചില്ല. അവര്‍ക്കത്തിന് കഴിയുകയുമില്ല. അവര്‍ ബോംബുകള്‍ പൊട്ടിക്കുന്നത് ന്യുന പക്ഷ സ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും തന്നെയാണ്. അതോര്‍ക്കുന്നതു ഈ മാധ്യമള്‍ക്കു നല്ലതാണെന്നാണ് ഒരു മാധ്യമ സ്ഥാപനമായ കര്‍മ്മ ന്യുസിനും പറയാനുള്ളത്.

രാജ്യവും ജനങ്ങളും ഉണ്ടെങ്കിലേ പത്രവും പത്രക്കാരും ചാനലും ഗോസിപ്പുകാരുമൊക്കെ ഉണ്ടാകൂ. രാജ്യത്തെ സംരക്ഷിക്കുക എന്ന കടമ പട്ടാളക്കാരെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടത് മാധ്യമങ്ങളാണ്. ഇത്തരം രീതിയാണ് തുടരുന്നതെങ്കില്‍ നിങ്ങള്ക്ക് എല്ലാം വലിച്ചെറിയേണ്ട ഒരു ദിവസം വരും. പൊട്ടി തിരിക്കാന്‍ തയ്യാറായിക്കോളുക, അത്രമേല്‍ പരിതാപകരമാണ് കൊച്ചു കേരളത്തിന്റെ അവസ്ഥ. അത് നിങ്ങളും കൂടി ഉണ്ടാക്കി വച്ചതാണ്. അത് ഓര്‍ത്തോളുക