റോയ്സിന്റെ സോണിയ സൂപ്പറാണ്, സോണിയയെ ഫോളോ ചെയ്ത് മുക്തയും

പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത വിവാഹം ആയിരുന്നു റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസിന്റേത്. സ്വരമാധുര്യം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ റിമി ടോമിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണു റോയിസ് വീണ്ടും വിവാഹിതനായത്. ഫെബ്രുവരി 22 ന് തൃശൂരില്‍ വെച്ചായിരുന്നു റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം നടന്നത്.

ഇപ്പോഴിതാ റോയ്സിന്റെ ഭാര്യ സോണിയയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മിനി സ്‌ക്രീനിലോ ബിഗ് സ്‌ക്രീനിലോ രണ്ടാളു സജീവമല്ലെങ്കിലും ഇരുവരുടെയും വിശേഷങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ സോണിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് സോണിയ. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പുതിയചിത്രത്തിന് റിമി ടോമിയുടെ അനുജന്റെ ഭാര്യയും നടിയുമായ മുക്തയും ലൈക്കടിച്ചിട്ടുണ്ട്. സോണിയയുടെ ഫോളോവര്‍ ആണ് മുക്ത.

ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. ലളിതമായി നടത്തിയ ചടങ്ങുകളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. രണ്ടാം വിവാഹത്തെ കുറിച്ച് റോയിസ് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. റിമിയുടേയും റോിസിന്റേതും പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യമായിരുന്നു 2019 ല്‍ ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്. ആദ്യം വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. പാട്ടു കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അവതാരികയായി റിമി എത്തുന്നുണ്ട്. പരിപാടിയില്‍ എത്തിയതോടെയാണ് റിമിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ്റ്. വളരെ സൗഹാര്‍ദ്ദപരമായാണ് റിമി പരിപാടികളില്‍ പെരുമാറുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും തമാശ പറയുന്നതും കളിയാക്കുന്നതുമൊക്കെ ആരാധകര്‍ റിമിയില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ്, എന്നീ ഷോകളില്‍ ഇപ്പോള്‍ റിമി വിധികര്‍ത്താവായി എത്തുന്നുണ്ട്.