സ്വർഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് ഇന്ന് ഉണ്ടായിരുന്നെങ്കിൽ 18 വയസ്സ് തികഞ്ഞേനെ- സബീറ്റ

ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സബീറ്റ ജോർജ്. കോട്ടയം കടനാട് ആണ് സബിറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടെ താരം വിവാഹിതയാവുകയും അമേരിക്കയിലേക്ക് കുടുംബ സമേതം ചേക്കേറുകയുമായിരുന്നു. പത്ത് വർഷം മുമ്പ് വിവാഹ മോചിതയായി. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സബീറ്റയ്ക്ക് ഒരു മകനും മകളുമാണുള്ളത്. പക്ഷെ ഭിന്നശേഷിക്കാരനായ മകൻ മാർക്‌സ് അഞ്ച് വർഷം മുമ്പ് ഈ ലോകത്ത് നിന്നും പോയി. മകനെ നഷ്ടപ്പെട്ടെങ്കിലും ഇന്നും അവന്റെ ഓർമകൾക്കൊപ്പമാണ് സബീറ്റയുടെ ജീവിതം.

അഞ്ച് വർഷം മുന്നേ മരിച്ച ഭിന്നശേഷിക്കാരനായ മകൻ മാക്സിന്റെ ജന്മദിനമാണ്. പതിവ് പോലെ ജന്മദിനത്തിൽ മകനെയോർത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സബീറ്റ. സ്വർഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് ഇന്ന് ഉണ്ടായിരുന്നെങ്കിൽ 18 വയസ്സ് തികഞ്ഞേനെ എന്ന് കുറിച്ചു കൊണ്ടാണ് സബീറ്റയുടെ പോസ്റ്റ്.

അമ്മ ഒന്നിനെപ്പറ്റിയും ആകുലപ്പെടേണ്ട, ഞാനില്ലേ എന്ന് പറഞ്ഞു തോളിൽ തട്ടാൻ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു പോകുന്നു ഞാൻ മകനെ, ഹാപ്പി ബർത്ത്ഡേ മാക്സ് കുട്ടാ,’ എന്നുമാണ് സബീറ്റ കുറിച്ചിരിക്കുന്നത്. മകന്റെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. നിരവധി പേർ മാക്സിന് ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്. അവൻ ദൈവത്തിന്റെ മകനാണ് എന്നൊക്കെയാണ് ഓരോരുത്തർ കമന്റ് ചെയ്യുന്നത്. പോരാളിയായ അമ്മ സബീറ്റയെയും എല്ലാവരും അഭിനന്ദിക്കുന്നുണ്ട്.